| Wednesday, 6th December 2017, 1:37 pm

ടിപ്പു സുല്‍ത്താനെ അപമാനിച്ച കേസില്‍ യുവാക്കള്‍ക്കെതിരെ ചുമത്തിയ രാജ്യദ്രാഹക്കുറ്റം മധ്യപ്രദേശ് പൊലീസ് പിന്‍വലിച്ചു

എഡിറ്റര്‍

മധ്യപ്രദേശ്: മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെ അപമാനിച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റിലായ അഞ്ച് മുസ്ലിം യുവാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചതായി മധ്യപ്രദേശ് പൊലീസ് അറിയിച്ചു.

ഇക്കഴിഞ്ഞ നബിദിനത്തില്‍ ആണ് യുവാക്കള്‍ ടിപ്പു സുല്‍ത്താന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്തിരുന്നു.


Dont Miss പരമ്പരാഗത വൈര്യം മറന്ന് ബി.ജെ.പിക്കെതിരെ ക്ഷത്രിയറും പട്യാദാര്‍ വിഭാഗവും ഒന്നിക്കുന്നു; ബാവ് നഗറില്‍ പിന്തുണ കോണ്‍ഗ്രസിന്


യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കാന്‍ സാധിക്കില്ലെന്ന് നിയമവിദഗ്ദര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അവരെ വെറുതേ വിട്ടതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. അറസ്റ്റിലാക്കപ്പെട്ട കുറച്ചുപേരേ വെറുതെ വിടുകയും മറ്റുള്ളവരെ മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.

പോസ്റ്റര്‍ നിര്‍മ്മിച്ച പ്രസ്സ് നടത്തിപ്പുകാരനായ പങ്കജ് സോണിക്ക് പൊലീസ് ജാമ്യം അനുവദിച്ചിരുന്നു. മറ്റ് പ്രതികളായ തൗസിഹ്, രെഹാന്‍, ഷാരൂഖ്, അസാം, കസീം എന്നിവര്‍ ജൂഡിഷ്യല്‍ കസ്റ്റഡിയിലാണ്.

സംസ്ഥാനത്തിന്റെ സമാധാനത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കല്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more