| Wednesday, 25th April 2018, 3:28 pm

ഇന്‍ഡോറില്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവതിയുടെ പാവാട വലിച്ചൂരാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: ഇന്‍ഡോറില്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന മോഡലും ബ്ലോഗറുമായ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.

റീട്ടെയില്‍ ഔട്ട് ലെറ്റില്‍ ജോലി ചെയ്യുന്ന ലക്കി (20), ബണ്ടി (25)എന്നീ യുവാക്കളെയാണ് പൊലീസ് പിടികൂടിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. ഐ.പി.സി സെക്ഷന്‍ 354, 509 വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


Dont Miss ബലാത്സംഗകേസ്: ആസാറാം ബാപ്പുവിന് ജീവപര്യന്തം


ഏപ്രില്‍ 22 ന് നടന്ന സംഭവം ഫേസ്ബുക്ക് കുറിപ്പ് വഴിയാണ് പെണ്‍കുട്ടി സമൂഹത്തെ അറിയിച്ചത്. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പിന്നില്‍ ബൈക്കിലെത്തിയ യുവാക്കള്‍ യുവതിയുടെ പാവാട പിടിച്ച് ഊരാന്‍ ശ്രമിക്കുകയും യുവതി സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അപകടത്തില്‍ യുവതിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റിരുന്നു.

ഇന്‍ഡോറിലെ തിരക്കുള്ള റോഡില്‍ വെച്ചായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തെ കുറിച്ച് യുവതിയുടെ വാക്കുകള്‍ ഇങ്ങനെ…””രണ്ട് യുവാക്കള്‍ എന്റെ പാവാട വലിച്ചൂരാന്‍ ശ്രമിക്കുകയായിരുന്നു. “”പാവലടയുടെ അടിയില്‍ എന്താണ് ഉള്ളത് “”എന്ന് ചോദിച്ചുകൊണ്ടായിരുന്നു അവരുടെ ആക്രമണം.

വാഹനത്തില്‍ നിന്നും തെറിച്ച് റോഡില്‍ വീണെങ്കിലും ആരും സഹായത്തിനായി എത്തിയില്ല. ഉപദ്രവിച്ചവര്‍ വളരെ വേഗത്തില്‍ വാഹനമോടിച്ച് പോകുകയും ചെയ്തു. നമ്പര്‍ പോലും അപ്പോള്‍ നോക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വീണുകിടക്കുന്നത് കണ്ട് പ്രായമായ ഒരാള്‍ എത്തി.

“ഞാന്‍ പാവാട ധരിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് “എന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്ക് ഞെട്ടലാണ് അപ്പോള്‍ തോന്നിയത്””- സംഭവത്തെ കുറിച്ച് യുവതി ട്വിറ്ററില്‍ കുറിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more