| Sunday, 8th May 2022, 12:18 pm

നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത്; വര്‍ഗീയതയുമായി ഹിന്ദു ധര്‍മ സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ വര്‍ഗീയ പ്രചരണവുമായി തീവ്ര ഹിന്ദുത്വ സംഘടന. ജബല്‍പൂരിലെ നര്‍മദാ നദീതീരങ്ങളില്‍ അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്നാണ് ഹിന്ദു ധര്‍മ സേന ആവശ്യപ്പെടുന്നത്.

അഹിന്ദുക്കള്‍ ഷൂസും ചെരിപ്പും ധരിച്ച് നദിയുടെ വിശുദ്ധി മലിനമാക്കുന്നുവെന്നാണ് ഹിന്ദു ധര്‍മ സേനയുടെ സംസ്ഥാന പ്രസിഡന്റ് യോഗേഷ് അഗര്‍വാള്‍ ആരോപിച്ചത്.

‘ജബല്‍പൂരിലെ ഘാട്ടുകളില്‍ നര്‍മദയില്‍ കുളിക്കുന്ന ഹിന്ദു സ്ത്രീകളെയും പെണ്‍കുട്ടികളെയും അവര്‍ അസഭ്യമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.

ഇത് ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ജബല്‍പൂരിലെ മുഴുവന്‍ നര്‍മ്മദാ നദീതീരത്തും ഘാട്ടുകളിലും അഹിന്ദുക്കളുടെ പ്രവേശനം നിരോധിക്കണമെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു, ”അഗര്‍വാള്‍ ഒരു വീഡിയോയില്‍ ആവശ്യപ്പെട്ടു.

ജിലേഹാരി ഘട്ടില്‍ ചെരുപ്പ് ധരിച്ച് നദിയില്‍ കുളിക്കാനിറങ്ങിയ ചില ആണ്‍കുട്ടികളെയും യുവാക്കളെയും ഓടിച്ചിട്ട് വടികൊണ്ട് അടിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് ഹിന്ദു സംഘടനാ നേതാവ് ഈ ആവശ്യം ഉന്നയിച്ചത്.

Content Highlights: Madhya Pradesh: Now, outfit seeks ban on non-Hindus at Narmada ghats

We use cookies to give you the best possible experience. Learn more