ബെംഗലൂരുവിലുള്ള എം.എല്‍.എമാര്‍ ബി.ജെ.പി ബന്ദിയിലെന്ന് കോണ്‍ഗ്രസ്; വിമത എം.എല്‍.എയെ കാണാന്‍ പോയ മന്ത്രിമാര്‍ക്കുനേരെ കര്‍ണാടക പൊലീസിന്റെ ആക്രമണം
Madhyapradesh Crisis
ബെംഗലൂരുവിലുള്ള എം.എല്‍.എമാര്‍ ബി.ജെ.പി ബന്ദിയിലെന്ന് കോണ്‍ഗ്രസ്; വിമത എം.എല്‍.എയെ കാണാന്‍ പോയ മന്ത്രിമാര്‍ക്കുനേരെ കര്‍ണാടക പൊലീസിന്റെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 11:11 pm

ന്യൂദല്‍ഹി: മധ്യപ്രദേശില്‍നിന്നും രാജിവെക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി ബെംഗലൂരുവില്‍ ബന്ദിയാക്കി വെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. എം.എല്‍.എമാരെ പുറത്തുവിട്ടില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിമത എം.എല്‍.എമാരില്‍ ഒരാളെ കാണാന്‍ പോയ രണ്ട് മന്ത്രിമാരെ പൊലീസ് ആക്രമിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കായിക മന്ത്രിയുമായ ജീതു പത്വാരി തങ്ങളുടെ എം.എല്‍.എയായ മനോജ് ചൗധരിയെ അദ്ദേഹത്തിന്റെ പിതാവിനൊപ്പം കാണാന്‍ ശ്രമിച്ചപ്പോഴാണ് ബെംഗലൂരു പൊലീസ് ഇവരെ തടയുകയും ആക്രമിക്കുകയും ചെയ്തതെന്നും പാര്‍ട്ടി എം.പി വിവേക് ത്ങ പറഞ്ഞു.

മന്ത്രിമാരായ ജീതു പത്വാരിയെയും ലഗാന്‍ യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്.

ബെംഗലൂരുവിലുള്ള മധ്യപ്രദേശ് എം.എല്‍.എമാര്‍ ഇപ്പോള്‍ പൊലീസ് കാവലിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ