ഭോപ്പാല്‍: ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഹിന്ദു മതത്തെ അവഹേളിക്കാന്‍ വേണ്ടി കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് വെബ്‌സീരീസിന് ആശ്രമം എന്ന പേര് നല്‍കിയിരിക്കുന്നതെന്ന് മിശ്ര ആരോപിച്ചു.
ആശ്രമം 3 ഷൂട്ടിംഗ് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് തങ്ങള്‍ സ്ഥിരമായ
ഒരു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ പോവുകയാണെന്നും ഇനി, ഷൂട്ട് ചെയ്യാന്‍ അനുമതി തേടുന്നതിന് മുമ്പ് നിര്‍മ്മാതാവ് അല്ലെങ്കില്‍ സംവിധായകന്‍ അധികൃതര്‍ക്ക് തിരക്കഥ കാണിക്കണമെന്നും മിശ്ര പറഞ്ഞു.
” അവര്‍ ആശ്രമം 1, ആശ്രമം 2 ഉണ്ടാക്കി, ആശ്രമം 3 ഇവിടെ ഷൂട്ട് ചെയ്തു. ഗുരു സ്ത്രീകളെ പീഡിപ്പിക്കുന്നതായി പ്രകാശ് ഝാ ആശ്രമത്തില്‍ കാണിച്ചു. പള്ളിയിലോ മദ്രസയിലോ ഇത്തരമൊരു സിനിമ എടുക്കാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അവന്‍ ആരാണെന്ന് അവന്‍ കരുതുന്നത്?” മിശ്ര കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പ്രകാശ് ഝായുടെ ‘ആശ്രമം’വെബ് സീരീസിന്റെ ഷൂട്ടിംഗ് നടക്കുന്ന ഭോപ്പാലിലെ സെറ്റില്‍ ആക്രമണം നടന്നത്. സംഘമായി എത്തിയ ബജ്‌രംദള്‍ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയായിരുന്നു. പ്രകാശ് ഝായുടെ മുഖത്ത് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മഷിയൊഴിക്കുകയും ചെയ്തു.
ബോബി ഡിയോള്‍ അഭിനയിക്കുന്ന ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം.
ഞായറാഴ്ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. സീരീസിന്റെ മൂന്നാം സീസണിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു ബജ് രംഗ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.
സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ബോബി ഡിയോളും സ്ഥലത്തുണ്ടായിരുന്നു. നടനെ കയ്യില്‍ കിട്ടുമെന്ന് ആക്രോശിച്ചായിരുന്നു ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമം നടത്തിയത്.
ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്രംഗ് ദളിന്റെ വാദം. പേര് മാറ്റാതെ ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്രംഗ് ദളിന്റെ വാദം. പേര് മാറ്റാതെ ഇത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ പറഞ്ഞിട്ടുണ്ട്.
Content Highlights: Madhya Pradesh Minister To Prakash Jha On Attack