| Sunday, 11th July 2021, 4:50 pm

'ബുദ്ധിമുട്ടിയാലേ സന്തോഷമുണ്ടാകു'; ഇന്ധനവില വര്‍ധനവില്‍ ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: അനിയന്ത്രിത ഇന്ധനവില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ ബുദ്ധിമുട്ടിയില്ലെങ്കില്‍ സന്തോഷമുണ്ടാവില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്ലേച്ചിലി മാധ്യമങ്ങളോട് പറഞ്ഞത്.

‘ബുദ്ധിമുട്ടില്ലെങ്കില്‍ ജീവിതത്തിലെ നല്ല അവസരങ്ങള്‍ നന്നായി ആസ്വദിക്കാനാവില്ല. നല്ല സമയങ്ങളില്‍ ക്ലേശങ്ങള്‍ സന്തോഷത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ എല്ലാവരെയും സഹായിക്കും,’ മന്ത്രി പറഞ്ഞു.

ഇന്ധനവില വര്‍ധനയുടെ പേരില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളാണ്. കോണ്‍ഗ്രസ് 40 വര്‍ഷം കൊണ്ടാണ് രാജ്യത്ത് പോളിയോ വാക്സിന്‍ വിതരണം ചെയ്തത്. മോദി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ധനവില വര്‍ധനയില്‍ നിന്നുള്ള പണം പാവപ്പെട്ടവരുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് വിലക്കയറ്റത്തെ ന്യായീകരിച്ചുകൊണ്ട് നേരത്തെ മധ്യപ്രദേശ് ഊര്‍ജ മന്ത്രി പ്രധുമാന്‍ സിംഗ് പറഞ്ഞിരുന്നത്. മാര്‍ക്കറ്റുകളിലേക്ക് പോകുന്നവര്‍ സൈക്കിളില്‍ പോയാല്‍ പോരെ എന്ന് മാത്രി ചോദിച്ചിരുന്നു.

പച്ചക്കറി ചന്തകളിലേക്കുള്ള സൈക്കിള്‍ യാത്ര ആളുകളെ ആരോഗ്യവാന്മാരാക്കുമെന്നും പരിസ്ഥിതി മലിനീകരണം കുറയ്ക്കുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Madhya Pradesh minister makes bizarre justification for uncontrolled fuel price hike

We use cookies to give you the best possible experience. Learn more