ഭോപ്പാല്‍: റിപ്പബ്ലിക് ദിന പ്രസംഗം വായിക്കാനാകാതെ മധ്യപ്രദേശ് വനിതാ ശിശുക്ഷേമ മന്ത്രി ഇമാര്‍തി ദേവി. തുടര്‍ന്ന് വേദിയില്‍ അടുത്തുണ്ടായിരുന്ന കലക്ടറെ പ്രസംഗം ഏല്‍പ്പിച്ച് മന്ത്രി സീറ്റിലേക്ക് മടങ്ങുകയായിരുന്നു.
പ്രസംഗത്തിന്റെ ആദ്യഭാഗം ഇമാര്‍തി ദേവി വളരെ ബുദ്ധിമുട്ടിയായിരുന്നു വായിച്ചത്. ഒന്നുരണ്ടുവരി വായിച്ചശേഷം പ്രസംഗം നിര്‍ത്തി കലക്ടര്‍ വായിക്കുന്നതായിരിക്കും എന്നു പറഞ്ഞ് സീറ്റിലേക്കു മടങ്ങുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
രണ്ടുദിവസമായി അസുഖമായിരുന്നെന്നും അതിനാലാണ് പ്രസംഗം വായിക്കാന്‍ കഴിയാതിരുന്നതെന്നും ദേവി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ” കഴിഞ്ഞ രണ്ടുദിവസമായി എനിക്ക് അസുഖമാണ്. നിങ്ങള്‍ക്ക് ഡോക്ടറോട് ചോദിക്കാം. പക്ഷേ അതു കുഴപ്പമില്ല. കലക്ടര്‍ അത് നന്നായി വായിച്ചല്ലോ.” അവര്‍ പറഞ്ഞു.
2008ലാണ് ഇമാര്‍തി ദേവി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2011-14 വരെ അവര്‍ ലൈബ്രറി കമ്മിറ്റി അംഗവും വനിതാ ശിശുക്ഷേമ കമ്മിറ്റി അംഗവുമായിരുന്നു.
#WATCH Madhya Pradesh Minister Imarti Devi in Gwalior asks the Collector to read out her #RepublicDay speech pic.twitter.com/vEvy1YVjRM
— ANI (@ANI) January 26, 2019