ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ത്രിയും ബി.ജെ.പി നേതാവുമായ നരോട്ടം മിശ്രയെ അയോഗ്യനാക്കി തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ്. മൂന്നുവര്‍ഷത്തേക്കാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്.
2008ലെനിയമസഭാ തെരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസ് നല്‍കിയതിന്റെയും അഴിമതിയുടെയും പേരിലാണ് നടപടി.
തെരഞ്ഞെടുപ്പിനു മുന്നോടിയായി അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍ പെയ്ഡ് ന്യൂസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മിശ്ര പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കണ്ടെത്തി.
2009 ഏപ്രിലിലാണ് മിശ്രയ്‌ക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി ഉയര്‍ന്നത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജേന്ദ്ര ഭാരതിയായിരുന്നു പരാതി നല്‍കിയത്.
ഈ പരാതിയില്‍ 2013 ജനുവരിയില്‍ മിശ്രയില്‍ നിന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. ഈ സംഭവവും കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുശേഷമാണ് മിശ്ര കുറ്റക്കാരനാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്.