രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്
India
രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി; ഒടുവില്‍ എയര്‍ലിഫ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th August 2021, 1:30 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ വെള്ളപ്പൊക്കത്തിലകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അകപ്പെട്ടുപോയ ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്തു രക്ഷപ്പെടുത്തി.

ദതിയ ജില്ലയിലെ വെള്ളപ്പൊക്കത്തിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ബോട്ടില്‍ സഞ്ചരിക്കവെയായിരുന്നു സംഭവം.

മേല്‍ക്കൂരയോളം മുങ്ങിയ കെട്ടിടത്തില്‍ 9 പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. അവരെ രക്ഷപ്പെടുത്താനായി ദുരന്തനിവാരണസേനയോടൊപ്പം പോകവെ, മന്ത്രിയുടെ ബോട്ടിനുമേല്‍ മരം വീഴുകയായിരുന്നു.

ഇതോടെ ബോട്ടിന്റെ യന്ത്രം തകരാറിലാവുകയും ബോട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റാതാവുകയുമായിരുന്നു. തുടര്‍ന്ന് മന്ത്രി വിവരം അറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനയുടെ ഹെലിക്‌പോ്റ്റര്‍ സ്ഥലത്തെത്തുകയും മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങുകയുമായിരുന്നു.

മിശ്രയെ എയര്‍ലിഫ്റ്റ് ചെയ്തശേഷം കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ 9 പേരെയും രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ശിവരാജ് ചൗഹാനും ദതിയയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. എന്നാല്‍ ആഭ്യന്തര മന്ത്രിയുടേത് കേവലം പ്രശസ്തിക്കുവേണ്ടിയുള്ള പ്രകടനം മാത്രമാണെന്ന് കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Madhya Pradesh Minister Airlifted After Trying Flood Rescue On Boat