| Saturday, 29th January 2022, 5:46 pm

പശുവിന്റെ മുന്നില്‍ വെച്ച് മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിന് മര്‍ദനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ രത്‌ലം ജില്ലയില്‍ പശുവിന്റെ മുന്നില്‍ വെച്ച് മൂത്രമൊഴിച്ചെന്നാരോപിച്ച് യുവാവിനെ മര്‍ദിച്ചു. ഇയാളെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.

വിരേന്ദ്ര റാത്തോഡ് എന്നയാളെയാണ് മാനക് ചൗക് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഐ.പി.സി സെക്ഷന്‍ 323 (സ്വേച്ഛയായുള്ള ആക്രമണം) ഐ.പി.സി സെക്ഷന്‍ 294 (പൊതുസ്ഥലത്തെ അസഭ്യ പരാമര്‍ശം) ഐ.പി.സി സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പശുവിന്റെ മുന്നില്‍ വെച്ച് മൂത്രമൊഴിച്ചു എന്നാരോപിച്ച് സൈഫുദ്ദീന്‍ പത്‌ലിവാല എന്നയാളെ മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

വീഡിയോയില്‍ റാത്തോഡ് സൈഫുദ്ദീനെ തല്ലുന്നതും ഇയാള്‍ മാപ്പു ചോദിക്കുന്നതുമാണുള്ളത്. സൈഫുദ്ദീന്‍ ആവര്‍ത്തിച്ച് മാപ്പുചോദിച്ചിട്ടും റാത്തോഡ് മര്‍ദനം തുടരുകയായിരുന്നു.

എന്നാല്‍ വീഡിയോ ട്രാക്ക് ചെയ്ത് സൈഫുദ്ദീനെ കണ്ടെത്തിയ പൊലീസ് പരാതി എഴുതി വാങ്ങിക്കുകയും ഉടന്‍ തന്നെ വീരേന്ദ്ര റാത്തോഡിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് മാനക് ചൗക് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സച്ചിന്‍ ദര്‍ബാര്‍ പറഞ്ഞു.

Content highlight: Madhya Pradesh Man Beaten For Urinating In Front Of Cow

Latest Stories

We use cookies to give you the best possible experience. Learn more