ന്യൂദല്‍ഹി: മധ്യപ്രദേശിലേയും മിസോറാമിലേയും ജനവിധി ഇന്ന്. മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കും മിസോറാമിലെ 40 സീറ്റിലേക്കുമാണ് പ്രചരണത്തിന് ഇന്ന് തിരശ്ശീല വീഴുന്നത്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലേക്കും മിസോറാമിലെ 40 അംഗ നിയസമഭയിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 2907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അഞ്ച് കോടിയലിധികം വരുന്ന വോട്ടര്‍മാര്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. 65000 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷക്കായി എണ്‍പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
മിസോറാമില്‍ 40 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 209 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ഏഴ് ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മില്‍ പ്രധാന മത്സരം നടക്കുന്ന മിസോറാമില്‍ ബി.ജെ.പിയുടെ സാന്നിധ്യവുമുണ്ട്.
മധ്യപ്രദേശില്‍ തുടക്കത്തിലെ സര്‍വ്വെകളിലെല്ലാം ബി.ജെ.പിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കിലും വിമത ശല്യവും ബി.ജെ.പിക്കുള്ളിലെ തര്‍ക്കവും കോണ്‍ഗ്രസിനെ പ്രചരണത്തില്‍ മുന്നില്‍ എത്തിച്ചിട്ടുണ്ട്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടം നടക്കുന്ന മധ്യപ്രദേശ് ഇരു പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.
അവസാന ഒരാഴ്ചയാണ് പ്രചരണത്തിന് മധ്യപ്രദേശില്‍ ചൂടുപിടിച്ചത്. അയോധ്യ വിഷയം ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചരണമാണ് ബി.ജെ.പി അവസാനം ആയുധമാക്കിയത്. മധ്യപ്രദേശില്‍ മത്സരം കടുക്കുന്നു എന്ന മുന്നറിയിപ്പ് ആര്‍.എസ്.എസും ബി.ജെ.പിക്ക് നല്‍കിയിരുന്നു.
അതേസമയം കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരവും ചതുഷ്‌ക്കോണ മത്സരം ഉണ്ടാകുമെന്നാണ് സൂചന. മിസോറാമില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ മാറ്റാന്‍ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തോടെയാണ് പ്രചരണം തുടങ്ങിയത്.
രാഹുല്‍ ഗാന്ധിയുടെയും നരേന്ദ്രമോദിയുടെയും പ്രചാരണ റാലികളോടെയാണ് മധ്യപ്രദേശിലെ പരസ്യപ്രചാരണം അവസാനിക്കുക. ബുധനാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നാലാം തവണയും അധികാരത്തിലെത്താനാണ് ബി.ജെ.പി ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉയര്‍ത്തിക്കാട്ടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മധ്യ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ കോണ്‍ഗ്രസിന് വിജയം കൂടിയേ തീരൂ.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറം. ഇത് നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഒരു സാന്നിധ്യമേ അല്ലാതിരുന്ന ബി.ജെ.പി കടുത്ത മത്സരമാണ് ഇക്കുറിയുയര്‍ത്തുന്നത്.
കോണ്‍ഗ്രസ് ഇപ്പോഴും ഭരണത്തിലുള്ള ഏക വടക്ക് കിഴക്കന്‍ സംസ്ഥാനം കൂടിയാണ് മിസോറാം. എന്നാല്‍ മൂന്നാം തവണയും ഭരണതുടര്‍ച്ച തേടുന്ന ലാല്‍തന്‍ഹാവ്‌ല സര്‍ക്കാരിന് ജയം എളുപ്പമാകില്ലെന്നാണ് സൂചനകള്‍. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന വിലയിരുത്തലുകള്‍ പുറത്ത് വരുമ്പോള്‍, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, സോറം പീപ്പിള്‍സ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള ചെറു പാര്‍ട്ടികള്‍ സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമാകുമെന്നാണ് കണക്ക് കൂട്ടലുകള്‍. നിലവില്‍ ത്രിപുരയിലുള്ള ബ്രൂ വിഭാഗക്കാരായ അഭയാര്‍ത്ഥികള്‍ക്ക് മിസോറാം അതിര്‍ത്തി പ്രദേശത്ത് വോട്ടിങ് രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.