ഖണ്ഡ്വ: ചരിത്രത്തില്‍ ഇതുവരെ ദൃശ്യമാകാത്ത സമരമുറക്കാണ് നര്‍മദാ നദി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അണക്കെട്ടിലെ ജനനിരപ്പ് ഉയര്‍ത്തുന്നതിലൂടെ കിടപ്പാടവും കൃഷിയും നഷ്ടപ്പെടുന്ന ഗ്രാമീണര്‍ ഇതിനെതിരെ സമരം ചെയ്യാന്‍ തുടങ്ങിയിട്ട് പന്ത്രണ്ട് ദിവസം പിന്നിട്ടു. []
മധ്യപ്രദേശിലെ ഖണ്ഡ്വ ജില്ലയിലെ ഇന്ദിരാ സാഗര്‍ സ്വദേശികളാണ് പുതിയ സമരമുറയുമായി രംഗത്തെത്തിയത്. ഗോഗാല്‍ഗൗണിലെയും സമീപപ്രദേശികളിലുയുമായി 51 കുടുംബങ്ങളാണ് കഴിഞ്ഞ 12 ദിവസമായി സമരം ചെയ്യുന്നത്. ഇവര്‍ക്ക് പിന്തുണയേകിക്കൊണ്ട് നൂറോളം ഗ്രാമങ്ങളിലെ ഗ്രാമീണരും രംഗത്തെത്തിയിട്ടുണ്ട്.
കഴുത്തറ്റം വെള്ളിത്തിലിറങ്ങി കഴിഞ്ഞ 12 ദിവസമായി ഇവര്‍ സമരത്തിലാണ്. വെള്ളത്തില്‍ നിന്ന് തൊലികള്‍ അടര്‍ന്നിട്ടും ശരീരം മരവിച്ചിട്ടും ഇവര്‍ സമരത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായിട്ടില്ല.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം ചെയ്യുമെന്ന് ഇവര്‍ അറിയിച്ചു. ഭൂമി ലഭിച്ചില്ലെങ്കില്‍ വെള്ളത്തില്‍ കിടന്ന് മരിക്കാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി.
പുനരധിവാസവും ഭൂമിയുമാണ് ഇവരുടെ ആവശ്യം. തങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ മരിക്കാന്‍ യാതൊരു മടിയുമില്ലെന്നാണ് സമരക്കാരുടെ നിലപാട്. അണക്കെട്ട് പദ്ധതി പ്രകാരം ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് എവിടെയെങ്കിലും ഭൂമി അനുവദിക്കണമെന്ന് ഗ്രാമീണര്‍ ആവശ്യപ്പെടുന്നു.
ജലനിരപ്പ് ഉയര്‍ത്തി ഭൂമി വെള്ളത്തിനടിയിലാഴ്ത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുട്ട്. എന്നാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ജലനിരപ്പ് 189 മീറ്ററില്‍ നിന്ന് 191 ആക്കി ഉയര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുകയാണ്.
സമരക്കാര്‍ ആവേശം തളരുമ്പോള്‍ സമരം നിര്‍ത്തിപ്പോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതേസമയം ജനങ്ങളുടെ പ്രശ്‌നം മനസിലായിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ജില്ലാ കലക്ടര്‍ നീരജ് ഡൂബെ പറഞ്ഞു.