ഹിന്ദു ഫ്രന്റ് ഫോർ ജസ്റ്റിസ് എന്ന സംഘടന 2022ൽ ഫയൽ ചെയ്ത ഹരജിയിലാണ് ഉത്തരവ്.
എല്ലാ ചൊവ്വാഴ്ചയും ഹോമം നടത്തി ഭോജ്ശാല ശുദ്ധീകരിക്കുമെന്നും വെള്ളിയാഴ്ച മുസ്‌ലിങ്ങൾ നമസ്കാരത്തിന്റെ പേരിൽ ഹോമ കുണ്ഡം അശുദ്ധമാക്കുകയാണെന്നുമാണ് ഹിന്ദു വിഭാഗം ആരോപിക്കുന്നത്. ഈ രീതി നിർത്തലാക്കി ഭോജ്ശാല പൂർണമായും ഹിന്ദുക്കൾക്ക് കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.
ജി.പി.ആർ-ജി.പി.എസ് രീതി ഉപയോഗിച്ച് ശാസ്ത്രീയമായ സർവേ നടത്താനാണ് കോടതിയുടെ ഉത്തരവ്. ഭൂമിക്കടിയിലെ വിവിധ പാളികളിലെ അവസ്ഥ നിർണയിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ).
പതിനാലാം നൂറ്റാണ്ടിൽ അലാവുദ്ധീൻ ഖിൽജിയുടെ കാലത്ത് പുരാതന ഹിന്ദുക്ഷേത്രം തകർത്താണ് കമാൽ മൗല പള്ളിയുണ്ടാക്കിയത് എന്നാണ് ഹരജിക്കാരുടെ വാദം.
2003ലെ ധാരണ പ്രകാരം ചൊവ്വാഴ്ച പ്രാർത്ഥന നടത്താൻ ഹിന്ദു വിഭാഗത്തിനും വെള്ളിയാഴ്ച്ച ഉച്ചക്ക് ഒന്നിനും മൂന്നിനുമിടയിൽ നമസ്കരിക്കാൻ മുസ്‌ലിങ്ങൾക്കും അനുവാദം നൽകി. അല്ലാത്ത ദിവസങ്ങളിൽ ടിക്കറ്റ് വെച്ചാണ് അകത്തേക്ക് പ്രവേശനം.
വസന്ത പഞ്ചമി നാളിൽ ദിവസം മുഴുവൻ പൂജ നടത്താനും ഹിന്ദുക്കൾക്ക് അനുവാദമുണ്ട്.
2006, 2012, 2016 വർഷങ്ങളിൽ വസന്ത പഞ്ചമി വെള്ളിയാഴ്ചയായിരുന്നു. ഇത് ഇരുവിഭാഗങ്ങൾക്കുമിടയിൽ വാക്കേറ്റത്തിന് കാരണമായിരുന്നു.
പ്രാദേശിക ഭരണകൂടം ഇടപെട്ട് ഇരുകൂട്ടർക്കും പ്രാർത്ഥിക്കുവാൻ പ്രത്യേകം സൗകര്യം ഒരുക്കുകയാണ് പതിവ്.
Content Highlight: Madhya Pradesh HC orders ASI survey of Bhojshala complex