| Friday, 8th March 2024, 12:15 pm

കശ്മീര്‍ ഫയല്‍സിനും കേരളാ സ്റ്റോറിക്കും പിന്നാലെ ആര്‍ട്ടിക്കിള്‍ 370നും ടാക്‌സ് ഇളവ് നല്‍കി ബി.ജെ.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മധ്യപ്രദേശ്: കഴിഞ്ഞ മാസം റിലീസായ ബോളിവുഡ് ചിത്രം ആര്‍ട്ടിക്കിള്‍ 370ന് ടാക്‌സ് ഇളവ് പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി മോഹന്‍ യാദവാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ആര്‍ട്ടിക്കിള്‍ 370ന്റെ കയ്‌പ്പേറിയ യാഥാര്‍ത്ഥ്യം സംസ്ഥാനത്തെ പൗരന്മാരെ അറിയിക്കാന്‍, ആര്‍ട്ടികിക്ള്‍ 370 എന്ന സിനിമക്ക് ടാക്‌സ് ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ആര്‍ട്ടിക്കിള്‍ 370-ന്റെ കളങ്കം നീക്കി ജമ്മു കശ്മീരില്‍ വലിയ വികസന സാധ്യതകളുടെ വാതിലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നിട്ടിരിക്കുകയാണെന്നും ജമ്മു കശ്മീരിന്റെ ഭൂതകാലവും വര്‍ത്തമാനകാല സാഹചര്യങ്ങളും അടുത്തറിയാന്‍ ഈ സിനിമ അവസരം നല്‍കുന്നു,’ യാദവ് പറഞ്ഞു.

യാമി ഗൗതം നായികയാത്തെിയ ചിത്രം കശ്മീരിലെ തീവ്രവാദവും, ബി.ജെ.പി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതുമാണ് പറയുന്നത്. ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം ആദിത്യ ധര്‍ കഥയെഴുതിയ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ നിര്‍മാതാവും ആദിത്യ തന്നെ.

ഇതിന് മുമ്പ് കശ്മീര്‍ ഫയല്‍സ്, കേരളാ സ്റ്റോറി എന്നീ സിനിമകള്‍ക്കും മധ്യപ്രദേശ് സര്‍ക്കാര്‍ ടാക്‌സ് ഇളവ് നല്‍കിയിരുന്നു.

Content Highlight: Madhya Pradesh government declare tax free for Article 370 movie

Latest Stories

We use cookies to give you the best possible experience. Learn more