ഭോപ്പാല്‍: മന്ദ്സോറിലെ കര്‍ഷക പ്രക്ഷോഭം സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് മാത്രമല്ല രാജ്യത്ത് മുഴുവന്‍ വ്യാപിക്കുമെന്ന് സ്വാമി അഗ്നിവേശ്. മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ അഞ്ച് കര്‍ഷകര്‍ മരിച്ചതുമായി സംബന്ധിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.
Also read ആര്യനാട് സ്കൂള്‍ കെട്ടിടോദ്ഘാടനത്തിനിടെ കോണ്‍ഗ്രസ്- സി.പി.ഐ.എം സംഘര്‍ഷം; തമ്മില്‍ തല്ലിയത് കുട്ടികളുടെ മുന്നില്‍ വച്ച്
കഴിഞ്ഞ ദിവസം സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കുമൊപ്പം മന്ദ്സോര് സന്ദര്‍ശനത്തിനെത്തിയ സ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സത്യം മറച്ചു വെക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ സ്ഥലത്തേക്കുള്ള പ്രവേശനം തടയുന്നതെന്നും സ്വാമി പറഞ്ഞു.
“എല്ലായിടത്തും കര്‍ഷകര്‍ സമാനമായ പ്രശ്നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുകയാണ്. നമ്മള് വിവിധ സംഘടനകളുടെ ഐക്യത്തിലൂടെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് സമാധാനം കാണാനാണ് ശ്രമിക്കുന്നത്.” സ്വാമി പറഞ്ഞു. “കര്‍ഷകരെ വെടിവച്ച് കൊലപ്പെടുത്തിയതിന്റെ പിന്നിലെ സത്യം മറക്കാനാണ് ഗവണ്മെന്റ് സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Dont miss റിപ്പബ്ളിക്ക് ചാനലിന്റെ കള്ളക്കളി ട്രായി തടഞ്ഞപ്പോള്‍ ചാനല്‍ റേറ്റിങ്ങ് പകുതിയായി കുറഞ്ഞു; പുതിയ റിപ്പോര്‍ട്ട് പുറത്ത്
സ്വരാജ് ഇന്ത്യാ തലവന്‍ യോഗേന്ദ്ര യാദവ്, സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കര്‍ എന്നിവര്ക്കൊപ്പമെത്തിയപ്പോഴായിരുന്നു സ്വാമി അഗ്നിവേശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂപ്പതോളം പേര്‍ക്കൊപ്പം സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു പൊലീസ് നടപടി. ദോദാര് ടോള്‍പ്ലാസയില്‍ വെച്ച് ഇവരെ തടഞ്ഞ പൊലീസ്, സംഘം പ്രക്ഷോഭസ്ഥലം സന്ദര്‍ശിച്ചാല്‍ ക്രമസമാധാനനില വീണ്ടും തകരും എന്നാരോപിച്ചായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്.