Madhya Pradesh Election 2018
'ജയ് ശ്രീറാം' മുഴക്കി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Dec 13, 06:04 am
Thursday, 13th December 2018, 11:34 am

ഭോപാല്‍: ഭോപാലില്‍ ഇന്ദിരാഭവനിലെത്തിയ നേതാക്കളായ കമല്‍നാഥിനെയും ജ്യോതിരാദിത്യ സിന്ധ്യയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എതിരേറ്റത് “ജയ് ശ്രീറാം” വിളികളുമായി. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ട് എത്തിയപ്പോഴാണ് “BJP ka lag gaya kaam Jai Shree Ram, Jai Shree Ram” എന്ന മുദ്രാവാക്യമുയര്‍ന്നത്.

മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘപരിവാര്‍ മുദ്രാവാക്യമായ “ജയ് ശ്രീറാം” വിളികള്‍ ഉപയോഗിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് “രാംപഥ് വന്‍ഗമന്‍ യാത്ര”യും കോണ്‍ഗ്രസ് നടത്തിയിരുന്നു. വനവാസക്കാലത്ത് ശ്രീരാമന്‍ സഞ്ചരിച്ചതായി കരുതുന്ന കേന്ദ്രങ്ങളെ കൂട്ടിയണക്കി രാമപഥമെന്ന തീര്‍ഥാടന പാതയൊരുക്കാനുള്ള പദ്ധതിയായിരുന്നു ഇത്.

അതേസമയം കോണ്‍ഗ്രസിന്റെ രാമ രഥയാത്ര കടന്നു പോയ 17 മണ്ഡലങ്ങളില്‍ നാലിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായിട്ടുള്ളത്. ഇതില്‍ മൂന്ന് മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളാണ്.