ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ മന്ത്രിയായ പത്മ ശുക്ല ബി.ജെ.പി വിട്ടതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ പബ്ലിക് വെല്‍വെയര്‍ ബോര്‍ഡ് മേധാവിയായിരുന്നു.
പത്മ ശുക്ല കോണ്‍ഗ്രസില്‍ ചേരുമെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി അവര്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം ബാക്കിനില്‍ക്കെ ഒരു മന്ത്രി രാജിവെക്കുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാവും.
അതിനിടെ, ശുക്ല ബി.ജെ.പി വിടാനുള്ള കാരണം വ്യക്തമല്ല. മധ്യപ്രദേശില്‍ ചൗഹാനും ബി.ജെ.പിയ്ക്കുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ചുവര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Madhya Pradesh Social Welfare Board Chief Padma Shukla resigns from primary membership of BJP. She also held a state cabinet rank. (in pic: resignation letter) pic.twitter.com/WumhcIReKt
— ANI (@ANI) September 24, 2018