| Saturday, 29th June 2019, 12:38 pm

മധ്യപ്രദേശില്‍ മുനിസിപ്പല്‍ ഓഫീസര്‍ക്ക് ബി.ജെ.പി നേതാവിന്റെ ക്രൂരമര്‍ദ്ദനം; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സാത്‌ന ജില്ലയിലെ മുനിസിപ്പല്‍ അധ്യക്ഷനെ ആക്രമിച്ച് ബി.ജെ.പിയുടെ പഞ്ചായത്ത് പ്രസിഡന്റ്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ജെ.പി പ്രവര്‍ത്തകനായ രാം സുശീല്‍ പാട്ടില്‍ ആണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

പട്ടേലും അനുയായികളും ചേര്‍ന്നായിരുന്നു സാത്‌ന നഗര്‍ പഞ്ചായത്തിലെ മുനിസിപ്പല്‍ ഉദ്യോഗസ്ഥനായ ദേവ്രത്‌ന സോനിയെ ആക്രമിച്ചത്. വടികളുള്‍പ്പെടെ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം.

രക്തസ്രാവത്തെ തുടര്‍ന്നാണ് തുടര്‍ന്ന് ഇദ്ദേഹം അബോധാവസ്ഥയിലായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആദ്യം രാം നഗര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഉദ്യോഗസ്ഥനെതിരെ പട്ടേലും പൊലീസില്‍ പരാതി നല്‍കിയതായി പൊലീസ് സൂപ്രണ്ട് റിയാസ് ഇക്ബാല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സോണി തന്നെ മര്‍ദ്ദിച്ചുവെന്നാണ് പട്ടേല്‍ പരാതിയില്‍ പറഞ്ഞത്.

” രണ്ടു കക്ഷികളും പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടേയും മൊഴി എടുക്കും. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്നും കൃത്യമായ നടപടി തന്നെ ുടക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

കഴിഞ്ഞ ദിവസം ബി.ജെ.പി എം.എല്‍.എയും മുതിര്‍ന്ന ബി.ജെ.പി നേതാവായ കൈലാഷ് വിജയ് വര്‍ഗിയയുടെ മകനുമായ ആകാശ് വിജയ്വര്‍ഗിയ നഗരസഭാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവം വിവാദമായിരുന്നു.

നഗരസഭയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരുമായി ഇന്‍ഡോര്‍ എം.എല്‍.എയായ ആകാശ് വിജയ്വര്‍ഗിയ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ആകാശ് വിജയ്വര്‍ഗിയ സമരം സംഘടിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഇവിടെ നിന്ന് പോയില്ലെങ്കില്‍ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങള്‍ ഉത്തരവാദിയായിരിക്കുമെന്ന് പറഞ്ഞ ശേഷമായിരുന്നു എം.എല്‍.എ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥനെ തല്ലിയത്. എം.എല്‍.എയുടെ സഹായികളും ഉദ്യോഗസ്ഥനെ ആക്രമിച്ചു.

സംഭവത്തിന് ശേഷം ബിജെപി നേതാക്കളോടൊപ്പം ആകാശ് വിജയ്വര്‍ഗിയ പോലീസ് സ്റ്റേഷനില്‍ എത്തി. ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതിനാണ് ഇത്തരത്തില്‍ മര്‍ദ്ദിച്ചതെന്നായിരുന്നു ബി.ജെ.പിയുടെ വാദം.

Latest Stories

We use cookies to give you the best possible experience. Learn more