[]വനിതകളുടെ കഥ പറയുന്ന “ഗുലാബ് ഗ്യാങ്” പ്രദര്‍ശനത്തിനൊരുങ്ങുന്നു. വനിതാ ദിനത്തിലാണ് “ഗുലാബ് ഗ്യാങ്” തിയേറ്ററുകളിലെത്തുന്നത്.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും അനീതിയും എതിര്‍ക്കുന്ന ഒരു സംഘത്തിന്റെ കഥയാണ് “ഗുലാബ് ഗ്യാങ്” പറയുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം മാധുരി ദീക്ഷിത് ശക്തമായ വേഷവുമായി തിരിച്ചു വരികയാണ് “ഗുലാബ് ഗ്യാങി”ലൂടെ.
ജൂഹി ചൗളയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്.
ഉത്തര്‍പ്രദേശിലെ ഒരു സാധാരണ കുടുംബത്തിലെ സ്ത്രീയുടെ നേതൃത്വത്തിലാണ് “ഗുലാബ് ഗ്യാങ്” രൂപീകരിയ്ക്കുന്നത്.
പിങ്ക് വസ്ത്രമാണ് “ഗുലാബ് ഗ്യാങിലെ” അംഗങ്ങളുടെ യൂണിഫോം. അതിനാലാണ് ചിത്രത്തിന് “ഗുലാബ് ഗ്യാങ്” എന്ന് പേര് നല്‍കിയിരിയ്ക്കുന്നത്.
നവാഗതനായ സൗമിക് സെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍. അനുഭവ് സിന്‍ഹയാണ് നിര്‍മ്മാതാവ്.