| Monday, 2nd December 2013, 5:17 pm

നൃത്ത ജാലവുമായി വീണ്ടും മാധുരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഒരു കാലത്ത് ബോളിവുഡ് മാധുരി ദീക്ഷിതിന്റെ ചടുലമായ ചുവടുകള്‍ക്ക് കീഴിലായിരുന്നു. മാധുരിയുടെ ചിലങ്ക കിലുങ്ങുമ്പോള്‍ ആയിരക്കണക്കിന് ആരാധകരുടെ ഉള്ളം കിലുങ്ങിയ കാലം.

പിന്നീട് മാധുരി വെള്ളിവെളിച്ചത്തില്‍ നിന്ന് അല്‍പം പുറകോട്ട് നീങ്ങി. ചെറിയ ഇടവേളകളില്‍ ചില വേഷങ്ങള്‍. ദേവദാസ് വീണ്ടും മാധുരിയുടെ നൃത്ത വിസ്മയത്തില്‍ ബോളിവുഡിനെ മുക്കി.

ഇപ്പോള്‍ “ദേദ് ഇഷ്ഖിയാ”യിലൂടെ വീണ്ടും മാധുരി എത്തുകയാണ്. വലിയ ഇടവേളക്ക് ശേഷം നൃത്തത്തിന് പ്രാധാന്യമുള്ള വേഷവുമായി. “ഹമാരി അതാരിയ പേ…” എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മാധുരി തന്റെ ചടുലമായ ചുവടുകള്‍ കൊണ്ട് ജീവന്‍ പകരുന്നത്.

പ്രശസ്ത കൊറിയോഗ്രാഫര്‍ റെമോ ഡിസൂസയാണ് ഗാനത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. “ദേദ് ഇഷ്ഖിയ”യുടെ ഏറ്റവും വലിയ ഹൈലൈറ്റായി മാധുരിയുടെ നൃത്തരംഗങ്ങള്‍ മാറുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

വര്‍ഷങ്ങള്‍ക്ക് ശേഷം മാധുരിയുടെ നൃത്തം ആസ്വദിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Latest Stories

We use cookies to give you the best possible experience. Learn more