ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ ജീവിക്കാന്‍ ആത്മധൈര്യം കൂടിയേ തീരൂ. അത്തരത്തില്‍ നോക്കുമ്പോള്‍ എനിയ്ക്ക് ആ ധൈര്യം ഉണ്ട്. എന്നു കരുതി ഞാന്‍ ഒരു സ്ത്രീ വിമോചന വാദിയൊന്നുമല്ല
[]ബോളിവുഡിന്റെ ഡാന്‍സിങ് സ്റ്റാറായ ##മാധുരി ദീക്ഷിത് ഗുലാബ് ഗാംങ്ങില്‍ വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
എന്നാല്‍ യഥാര്‍ത്ഥ ജീവിതതത്തില്‍ താനൊരു സ്ത്രീ വിമോചന വാദിയൊന്നുമല്ലെന്നാണ് താരം പറയുന്നത്. []
ഞാനൊരു സ്ത്രീപക്ഷവാദിയോ സ്ത്രീവിമോചന വാദിയോ ആണെന്ന് തോന്നിയിട്ടില്ല. എന്നാല്‍ ഞാന്‍ ഒരാളെയും ആശ്രയിച്ചല്ല ജീവിക്കുന്നത്. എന്റെ ക്യാരക്ടര്‍ സ്‌ട്രോങ് ആണ്.
ഒരു സ്ത്രീക്ക് ഈ സമൂഹത്തില്‍ ജീവിക്കാന്‍ ആത്മധൈര്യം കൂടിയേ തീരൂ. അത്തരത്തില്‍ നോക്കുമ്പോള്‍ എനിയ്ക്ക് ആ ധൈര്യം ഉണ്ട്. എന്നു കരുതി ഞാന്‍ ഒരു സ്ത്രീ വിമോചന വാദിയൊന്നുമല്ല- മാധുരി പറയുന്നു.
ഉത്തര്‍പ്രദേശിലെ സാമൂഹ്യപ്രവര്‍ത്തക സമ്പത് പാലിന്റെ കഥയാണ് ഗുലാബ് ഗ്യാങ് പറയുന്നത്. സ്ത്രീ വിമോചനം തന്നെയാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ വളരെ എന്റര്‍ടൈനിങ് ആയ രീതിയിലാണ് കഥ പറയുന്നതെന്നും മാധുരി പറയുന്നു.
സ്ത്രീശാക്തീകരണത്തിന് ഈ സമൂഹം എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് സിനിമ പറയുന്നുണ്ട്. ഒരു വെറും സിനിമയ്ക്കുപരി ആളുകള്‍ ഇഷ്ടപ്പെടുന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നതെന്നും മാധുരി വ്യക്തമാക്കി.