| Friday, 31st May 2013, 4:21 pm

എന്റേത് തിരിച്ചുവരവാണെന്ന് പറയാന്‍ കഴിയില്ല: മാധുരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡില്‍ വീണ്ടും സജീവമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി മാധുരി ദീക്ഷിത്.

വിശാല്‍ ഭരദ്വാജ് ഹോം പ്രൊഡക്ഷനില്‍ ഒരുങ്ങുന്ന ദേദ് ഇഷ്‌ക്കിയ എന്ന ചിത്രവും അനുഭവ് സിന്‍ഹ നിര്‍മിക്കുന്ന ഗുലാബ് ഗ്യാങ്ങിലും മികച്ച വേഷമാണ് മാധുരിയെ കാത്തിരിക്കുന്നത്. []

ഇതിന് പുറമെ കരണ്‍ ജോഹറിന്റെ ഹേ ജവാനി ഹേ ദിവാനി എന്ന ചിത്രത്തില്‍ ഒരു ഐറ്റം സോങ് ചെയ്യാനും മാധുരിക്കായി.

എന്നിരുന്നാലും ഇത് തന്റെയൊരു തിരിച്ചുവരവാണെന്ന് പറയാന്‍ കഴിയില്ലെന്നാണ് താരം പറയുന്നത്.

ആളുകള്‍ എന്തകൊണ്ടാണ് ഇതൊരു തിരിച്ചുവരവായി കണക്കാക്കുന്നതെന്ന് എനിയ്ക്ക് അറിയില്ല. ഓരോരുത്തരും അവരുടെ പ്ലാനിനസരിച്ചാണ് ജോലി ചെയ്യുക.

ഞാനും ചില പ്ലാനിങ്ങില്‍ ആയിരുന്നു ഇത്രയും കാലം. എന്തുതന്നെയായാലും എന്നെ സ്‌നേഹിക്കുന്നവരെ നിരാശപ്പെടുത്താത്ത പ്രകടനം തന്നെ വരും ചിത്രങ്ങളില്‍ പ്രതീക്ഷിക്കാം. – മാധുരി പറയുന്നു.

1999 ല്‍ വിവാഹം കഴിഞ്ഞതിന് ശേഷം 2002 ല്‍ ദേവദാസ് എന്ന ചിത്രത്തില്‍ മാധുരി അഭിനയിച്ചിരുന്നു. അതിന് ശേഷം കുറേ നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന ഇവര്‍ 2007 ലെ ആജാ നച്‌ലെയിലൂടെയാണ് തിരിച്ചെത്തിയത്.

ബോളിവുഡിന്റെ വലിയ ലോകത്ത് നിന്ന് വിട്ടുനിന്നെങ്കിലും മിനി സ്‌ക്രീനിലെ നിറ സാന്നിധ്യമായിരുന്നു മാധുരി. ജലക്ദിക്‌ലാജാ എന്ന ഡാന്‍സ് റിയാലിറ്റോ ഷോയുടെ രണ്ട് സീസണിലും മാധുരി ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more