Malayalam Cinema
പടം ഇറങ്ങും മുന്‍പ് തള്ളുന്നില്ല പടം കണ്ടിട്ട് ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ തള്ളുക; മധുരരാജ കോടി ക്ലബ്ബില്‍ കയറണമെന്ന് ഒരാഗ്രഹവുമില്ലെന്നും മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Apr 11, 05:33 am
Thursday, 11th April 2019, 11:03 am

കൊച്ചി: മധുരരാജ എന്ന സിനിമ കോടി ക്ലബില്‍ കയറണമെന്ന ഒരാഗ്രവും തനിക്കില്ലെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. 3 കോടി 35 ലക്ഷം ജനങ്ങളുടെ മനസ്സുകളുടെ ക്ലബിലാണ് ഈ ചിത്രം കയറേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.

കൊച്ചിയില്‍വച്ച് നടത്തിയ മധുരരാജയുടെ പ്രീലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ പലതും സദസില്‍ ചിരിപടര്‍ത്തി.

സിനിമയെ കുറിച്ച് താന്‍ അധികം തള്ളുന്നില്ലെന്നും സിനിമ കണ്ട് കഴിഞ്ഞ് ഇഷ്ടമായാല്‍ നിങ്ങള്‍ തള്ളു എന്നും ആരാധകരോട് മമ്മൂട്ടി പറഞ്ഞു.

കോടി ക്ലബ്ബില്‍ കയറണമെന്ന് ഒരു ആഗ്രഹമില്ല, 335 കോടി ജനങ്ങളുടെ ഹൃദയത്തിലാണ്. ക്ഷമിക്കണം കുറച്ച് കൂടി പോയി. 3.35 കോടിയെ ഉള്ളു
കുറച്ച് കൂടിപോയി തള്ളിയതല്ലയെന്നും മമ്മൂട്ടി പറഞ്ഞു.

ഇതാദ്യമായാണ് പ്രീ ലോഞ്ച് എന്ന രീതിയില്‍ ഒരു സിനിമയുടെ പ്രെമോഷന്‍ നടത്തുന്നത്. ചിത്രത്തിന്റെ അവസാനഘട്ട തിരക്കുകളായതിനാല്‍ സംവിധായകന്‍ വൈശാഖ് പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

DoolNews Video