| Sunday, 26th July 2015, 3:34 pm

കയ്ച്ചാലും പുളിച്ചാലും മധുരിക്കുമീ മധുരനാരങ്ങ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതം മധുരനാരങ്ങ പോലെയാണ്. മധുരം എന്ന വാക്കാല്‍ പറയാമെങ്കിലും ഇടയ്ക്ക് പുളിപ്പും കയ്പ്പും ചവര്‍പ്പും എല്ലാം ചേര്‍ന്ന ഒരു പലരസ സമ്മിശ്രം. ഈ ലളിത സിദ്ധാന്തത്തിന്റെ ചലച്ചിത്രഭാഷ്യമാണ് മധുരനാരങ്ങ എന്ന സുഗീത് ചിത്രം. മധുരനാരങ്ങയെ ഒരു സിനിമ മാത്രമായി വീക്ഷിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പലരസ സമ്മിശ്രമായ ആസ്വാദനമാണ് പ്രേക്ഷകര്‍ക്കും അനുഭവവേദ്യമാകുക;

ഫിലിം റിവ്യൂ |സൂരജ് കെ.ആര്‍

ഡൂള്‍ തീയേറ്റര്‍ റേറ്റിങ് :

ചിത്രം: മധുര നാരങ്ങ
സംവിധാനം: സുഗീത്
കഥ: നിഷാദ് കോയ, സലാം കോട്ടയ്ക്കല്‍
തിരക്കഥ: നിഷാദ് കോയ
നിര്‍മ്മാണം: എം.കെ നാസര്‍. സ്റ്റാന്‍ലി സി.എസ്
അഭിനേതാക്കള്‍: കുഞ്ചാക്കോ ബോബന്‍, ബിജു മോനോന്‍, നീരജ് മാധവ്, പാര്‍വ്വതി രതീഷ്
സംഗീതം: ശ്രീജിത്ത്, സച്ചിന്‍
ഛായാഗ്രഹണം: ഫൈസല്‍ അലി

ജീവിതം മധുരനാരങ്ങ പോലെയാണ്. മധുരം എന്ന വാക്കാല്‍ പറയാമെങ്കിലും ഇടയ്ക്ക് പുളിപ്പും കയ്പ്പും ചവര്‍പ്പും എല്ലാം ചേര്‍ന്ന ഒരു പലരസ സമ്മിശ്രം. ഈ ലളിത സിദ്ധാന്തത്തിന്റെ ചലച്ചിത്രഭാഷ്യമാണ് മധുരനാരങ്ങ എന്ന സുഗീത് ചിത്രം. മധുരനാരങ്ങയെ ഒരു സിനിമ മാത്രമായി വീക്ഷിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ പലരസ സമ്മിശ്രമായ ആസ്വാദനമാണ് പ്രേക്ഷകര്‍ക്കും അനുഭവവേദ്യമാകുക; ചിലപ്പോള്‍ പുളിക്കും, പിന്നെ അല്‍പ്പം കയ്പ്പ്, ചവര്‍പ്പും മധുരവും പിറകെ. രാഷ്ട്രീയമോ സാമൂഹികമോ ആയ വിശകലനങ്ങള്‍ നടത്താന്‍ ഏറെയൊന്നും ഇടം തരുന്നില്ല സിനിമ.

ഷാര്‍ജയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ജീവനും (കുഞ്ചാക്കോ ബോബന്‍) ശ്രീലങ്കന്‍ തമിഴ് പെണ്‍കുട്ടിയായ താമരയും (പാര്‍വതി രതീഷ്) തമ്മിലുള്ള പ്രണയാരംഭ, വികാസ, പരിണാമങ്ങളുടെ ആഖ്യാനത്തിലൂടെ നര്‍മ്മവും നൊമ്പരവും കലര്‍ത്തി കഥ പറഞ്ഞിരിക്കുന്നു സുഗീത്. ആദ്യ സിനിമയായ ഓര്‍ഡിനറി “എക്‌സ്ട്രാ ഓര്‍ഡിനറി” ഹിറ്റായിരുന്നെങ്കിലും ശേഷം ചെയ്ത ത്രീ ഡോട്‌സും ഒന്നും മിണ്ടാതെയും പ്രമേയപരമായോ സാമ്പത്തികപരമായോ വിജയമായിരുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ സംവിധായകന്റെ മോശമല്ലാത്ത ഒരു തിരിച്ചു വരവ് കൂടിയാണ് ഈ സിനിമ.

ലൊക്കേഷനും പെണ്‍കുട്ടിയുടെ പശ്ചാത്തലവും ഒഴിച്ചു നിര്‍ത്തിയാല്‍ പുതുമയേതുമില്ല മധുരനാരങ്ങയില്‍. അതുകൊണ്ടുതന്നെയാണ് ഈ സിനിമ ഒരു “മധുരനാരങ്ങയുടെ” സ്വഭാവം കൈവരിക്കുന്നതും. അവയിലോരോന്നിലൂടെയും ഇനി കണ്ണോടിക്കാം.

മധുരനാരങ്ങയെ മധുരിതമാക്കുന്നത് മധുരിക്കുന്ന ആ വികാരം തന്നെ; പ്രണയം. ജീവനും താമരയും ഏറെക്കാലത്തിന് ശേഷം മലയാളത്തിന് കിട്ടുന്ന, കൊതിപ്പിക്കുന്ന കമിതാക്കളാണ്. അതിനാല്‍ ഇവരുടെ വേര്‍പാടും കൂടിച്ചേരലുമെല്ലാം പ്രേക്ഷകരുടെ മിഴികള്‍ ഈറനണിയിക്കുകയും ചെയ്യും. വിരഹവും കാത്തിരിപ്പും എല്ലാം കൂടിച്ചേരുന്ന “ടിപ്പിക്കല്‍ പ്രണയം” തന്നെ. അതിഭാവുകത്വം ചിലയിടങ്ങളിലെല്ലാം പ്രകടമാണെങ്കിലും ഈ ചിത്രം കണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇവരുടെ പ്രണയമാണ്.

മധുരം

ശ്രീലങ്കയിലെ തമിഴരുടെ ദുരിതപൂര്‍ണ്ണമായ ജീവിതവും ഗള്‍ഫിലെ പ്രവാസികളുടെ കഷ്ടപ്പാടുകളുമെല്ലാം ഇതിനിടെ വന്നു പോകുന്നുണ്ട്. ജീവന്റെ കൂട്ടുകാരായി എത്തുന്ന സലിം (ബിജു മേനോന്‍), കുമാര്‍ (നീരജ് മാധവ്) എന്നിവര്‍ വെറുപ്പിക്കാതെ രസിപ്പിക്കുന്നുണ്ട്. ഈയിടെയായി കോമഡി റോളുകളിലേക്ക് കളം മാറിയ ബിജു മേനോന്‍ സലിം എന്ന കഥാപാത്രത്തെ അനായാസേന അവതരിപ്പിക്കുന്നു. നീരജ് മാധവിന്റെ കുമാറിനും കോമഡിയും വൈകാരിക ഭാവങ്ങളും നന്നായി വഴങ്ങുന്നുണ്ട്.

പഴയകാല നടനായ രതീഷിന്റെ മകള്‍ പാര്‍വ്വതിയും തന്റെ റോള്‍ പുതുമുഖ നടിയുടെ പരിമിതികളേതുമില്ലാതെ കൈകൈര്യം ചെയ്യുന്നു. വൈകാരിക രംഗങ്ങളിലെ കൈയടക്കം പ്രത്യേകിച്ചും. അത് കാണുമ്പോള്‍ സുന്ദരിയായ ഈ പെണ്‍കുട്ടി മലയാള സിനിമയുടെ ഭാവിവാഗ്ദാനങ്ങളില്‍ ഒന്നാകുമെന്ന് നിസ്സംശയം പറയാം.

സിനിമാറ്റോഗ്രാഫിയും ഏറെ മധുരിതം തന്നെ. മഞ്ഞ, പച്ച എന്നീ നിറങ്ങളുടെ വിദഗ്ദ്ധമായ വിന്യാസം നടത്തുന്നുണ്ട് ക്യാമറാമാനായ ഫൈസല്‍ അലി. കടലിന്റെയും മലയുടെയും എല്ലാം പശ്ചാത്തലത്തില്‍ നാച്ച്വറല്‍ ലൈറ്റ് ഉപയോഗിച്ച് സൃഷ്ടിച്ച മനോഹരമായ ദൃശ്യങ്ങളുണ്ട് മധുരനാരങ്ങയില്‍. ആകാംക്ഷയും നൊമ്പരവുമെല്ലാം ചേര്‍ന്ന രംഗങ്ങളിലെ പശ്ചാത്തല സംഗീതവും മനോഹരം.

അടുത്തപേജില്‍ തുടരുന്നു

ശ്രീലങ്കക്കാരിയായ താമര ഷാര്‍ജയില്‍ എത്തുന്നത് എങ്ങനെ എന്ന് വിശ്വസനീയമായ രീതിയില്‍ വിവരിക്കാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു കഥാസന്ദര്‍ഭത്തില്‍ നടക്കുന്ന ആക്‌സിഡന്റിന് തൊട്ടു മുമ്പ്, കുഞ്ചാക്കോ ബോബന് എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ ക്യാമറയുടെ ആംഗിള്‍ സെറ്റ് ചെയ്തതില്‍ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഇത് സംവിധായകന്റെ പ്രധാനപാളിച്ചകളിലൊന്നാണ്.

പുളിപ്പ്

പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ആദ്യ പകുതിയാണ് മധുരനാരങ്ങയിലെ പ്രധാന പുളിപ്പ്. ഇടയ്ക്കിടെ വരുന്ന കോമഡി സീനുകള്‍ ആ വിരസതയില്‍ ചെറിയ തണലാകുന്നുണ്ട്. കേള്‍ക്കാന്‍ ഇമ്പമില്ലാത്ത പാട്ടുകളും മടുപ്പിക്കുന്നു. തമാശ വരുത്താന്‍ മനപ്പൂര്‍വ്വം കുത്തിക്കേറ്റിയ ഒരു പാത്രനിര്‍മ്മിതിയാണ് സുരാജിന്റേത്. ആ കഥാപാത്രം അല്‍പ്പം കൂടി ഗൗരവമുള്ള നിര്‍മ്മിതിയായിരുന്നെങ്കില്‍ ആ വെറുപ്പിക്കല്‍ ഒഴിവാക്കാമായിരുന്നു.

ശ്രീലങ്കക്കാരിയായ താമര ഷാര്‍ജയില്‍ എത്തുന്നത് എങ്ങനെ എന്ന് വിശ്വസനീയമായ രീതിയില്‍ വിവരിക്കാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടില്ല. മറ്റൊരു കഥാസന്ദര്‍ഭത്തില്‍ നടക്കുന്ന ആക്‌സിഡന്റിന് തൊട്ടു മുമ്പ്, കുഞ്ചാക്കോ ബോബന് എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ ക്യാമറയുടെ ആംഗിള്‍ സെറ്റ് ചെയ്തതില്‍ നിന്ന് തന്നെ പ്രേക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്. ഇത് സംവിധായകന്റെ പ്രധാനപാളിച്ചകളിലൊന്നാണ്.

ചവര്‍പ്പ്

പുതുമയില്ലാത്ത കഥാഗതിയാണ് സിനിമയുടേത്. പ്രണയം – വിരഹം എന്ന ദ്വയത്തിന്റെയും പിന്നീട് കച്ചവട ലക്ഷ്യം മുന്നില്‍ക്കണ്ട് നിര്‍മ്മിക്കുന്ന ഒരുമിക്കലിന്റെ ക്ലൈമാക്‌സും. ഇത് തെല്ല് നിരാശപ്പെടുത്തുന്നതാണ്. കൂടെക്കൂടെയുള്ള പാട്ടിന്റെ അകമ്പടിയോടെയുള്ള പ്രണയരംഗങ്ങള്‍ അനാവശ്യമായിത്തോന്നി.

മധുരനാരങ്ങയിലെ കയ്പ്പ് അനുഭവപ്പെടുന്നത് സിനിമ, കഥാപാത്രങ്ങളിലൂടെ നടത്തുന്ന ചില പ്രസ്താവനകളിലാണ്. അതിലൊന്ന്, ആണ്‍തുണയില്ലാതാകുന്ന സ്ത്രീകള്‍ ജീവിതമാര്‍ഗമാക്കുന്നത് വേശ്യാവൃത്തിയാണ് എന്നതാണ്. കാരണങ്ങളില്‍ ഒന്ന് എന്നല്ലാതെ ഇക്കാര്യം നിസ്സംശയം പറയുന്നത് തീര്‍ത്തും സ്ത്രീവിരുദ്ധം തന്നെ. സ്ത്രീകളെ അവഹേളിക്കുന്ന മറ്റ് ചില സംഭാഷണങ്ങളും അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട്.

കയ്പ്പ്

വീണ്ടും മധുരം

ആകാംക്ഷയുടെ കടിഞ്ഞാണാണ് പകുതിക്ക് ശേഷം സംവിധായകന്‍ കൈയിലെടുക്കുന്നത്. ക്യാമറയും എഡിറ്റിങ്ങും ഇക്കാര്യത്തില്‍ സുഗീതിനൊപ്പം നില്‍ക്കുന്നു. അവസാനത്തോടടുക്കുമ്പോള്‍ കഥാപാത്രങ്ങളുടെ ജീവിതത്തില്‍ നിറയുന്ന മധുരം പ്രേക്ഷകരിലേക്കും പടരുന്നുണ്ട്. ഒട്ടും അതിഭാവുകത്വമില്ലാത്ത ഒത്തു ചേരലും, ആ രംഗങ്ങളിലെ അഭിനേതാക്കളുടെ പ്രകടനവുമെല്ലാം ചേര്‍ന്ന് മറ്റു രുചികളെ മറക്കാന്‍ പ്രേരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മധുരനാരങ്ങ പോലെ പലരുചികളുടെ അവസാനങ്ങളിലെവിടെയോ ജീവിതം മധുരിച്ച് തുടങ്ങും എന്ന ആഖ്യാനാന്ത്യത്തില്‍ ക്യാമറയും കണ്ണുകള്‍ ചിമ്മുന്നു.

We use cookies to give you the best possible experience. Learn more