|

ഷറഫുദ്ദീനും രജിഷ വിജയനും ഒന്നിക്കുന്ന 'മധുര മനോഹര മോഹം'; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ‘മധുര മനോഹര മോഹം’ എന്നാണ് ചിത്രത്തിന്റെ പേര്. രജിഷ വിജയന്‍, ഷറഫുദ്ദീന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

‘ബുള്ളറ്റ് ഡയറീസ്’ എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഇത്. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ തികഞ്ഞ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ഡ്രാമ ആണ് ഈ ചിത്രം.

ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്.

വിജയ രാഘവന്‍, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റര്‍ അപ്പു ഭട്ടതിരി, മാളവിക വി.എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്യാമാന്തക് പ്രദീപ്, കലാസംവിധാനം ജയന്‍ ക്രയോണ്, മേക്കപ്പ് റോണക്സ് സേവ്യര്‍, കോസ്റ്റും സനൂജ് ഖാന്‍, പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് സുഹൈല്‍ വരട്ടിപള്ളിയില്‍, അബിന്‍ ഈ. എ എടവനക്കാട്, സൗണ്ട് ഡിസൈനര്‍ ശങ്കരന്‍ എസ്. കെ. സി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സിങ് വിഷ്ണു സുജാതന്‍, മാര്‍ക്കറ്റിങ് സ്ട്രാറ്റജി ഒബ്‌സ്‌ക്യുറ പി. ആര്‍. ഒ വാഴൂര്‍ ജോസ്, ആതിരാ ദില്‍ജിത്, സ്റ്റില്‍ രോഹിത്.കെ.സുരേഷ്, ഡിസൈന്‍ യെല്ലോടൂത്ത്.

content highlight: madhura manohara moham movie tittle poster out