തങ്ങളുടെ ദ്വീപിലെത്തുന്ന ആരെയും അക്രമിക്കുന്നവരാണ് സെന്റിനലീസ് ഗോത്രവിഭാഗക്കാര്‍ എന്ന പൊതുധാരണ സമൂഹത്തിലുണ്ട്. യു.എസ്. പൗരന്‍ ജോണ്‍ അലന്‍ ചൗവിന്റെ മരണത്തോടെ ഈ ധാരണ കുറച്ചുകൂടി ശക്തമായി. എന്നാല്‍ ഈ വാദത്തെ പൊളിക്കുകയാണ് നരവംശ ശാസത്രജ്ഞയായ മധുപാല ചഠോപദ്യായ. ലോകത്തിലാധ്യമായി സെന്റിനലുമായി സംസാരിച്ച വനിതയാണ് മധുമാല.
തന്നോട് ഊഷ്മളതയോടെ പെരുമാറിയ സെന്റിനലിസുകളെകുറിച്ചാണ് മധുപാലയ്ക്ക് പറയാനുള്ളത്. സെന്റിനലീസ് ഗോത്രവര്‍ഗക്കാരുമായി ഏറ്റവും അടുത്ത് പെരുമാറിയിട്ടുള്ള ദ്വീപിന് പുറത്തുള്ള ഏക മനുഷ്യസ്ത്രീയാണവര്‍.
സന്ദര്‍ശകരായ അഞ്ച് യുവാക്കളെ ഒറ്റയ്ക്ക് അടിച്ചിടാന്‍ കഴിവുളളവരാണ് ഓരോ സെന്റിനലീസ് മധ്യവയസ്‌കനും. മാത്രമല്ല നൂറ്റാണ്ടുകളായി പുറത്തുനിന്നുള്ളവരെ പ്രതിരോധിച്ചാണ് ശീലവും. ഒരിക്കലും അവര്‍ ആദ്യം അക്രമിക്കാറില്ല. മധുപാല പറയുന്നു.
അതിനിടെ ദ്വീപിലേക്ക് പോകാന്‍ ജോണിനെ അമേരിക്കന്‍ ദമ്പതികളായ രണ്ട് പേര്‍ നിര്‍ബന്ധിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് പൊലീസ് തലവന്‍ ദീപേന്ദ്ര പഥക് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. ജോണിന്റെ മരണ ശേഷം ഇവര്‍ ഇന്ത്യ വിട്ടതായും പൊലീസ് അറിയിച്ചു. ഇവര്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു.
നേരത്തേയും മിഷനിമാര്‍ ഇവിടെയെത്താന്‍ ശ്രമിച്ചിട്ടുണ്ട്. മ്യാന്‍മര്‍, ഇന്തോനേഷ്യ നിവാസികളാണ് ഇതില്‍ മിക്കവരും. പണം വാങ്ങി മത്സ്യത്തൊഴിലാളികളാണ് ഇവരെ ഇവിടെയെത്തിക്കുക.
മാധ്യമപ്രവര്‍ത്തകരും പൊലീസും മിഷനറിയും ഗവേഷകരും ദ്വീപുകാര്‍ക്ക് സമമാണ്. ജോണിന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സാധാരണവേഷത്തില്‍ പോകണം, അവര്‍ ദേഷ്യത്തിലാണെങ്കില്‍ വീണ്ടെടുക്കല്‍ നടക്കില്ല. മധുമാല ഓര്‍മിപ്പിക്കുന്നു.
ആന്ത്രപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഭാഗമായി 1991 ജനുവരിയിലാണ് മധുമാല അടടങ്ങുന്ന 13 അംഗ സംഘം ദ്വീപിലെത്തിയത്. ചെല്ലുമ്പോള്‍ അമ്പും വില്ലുമായി അവര്‍ കരയില്‍ ഉണ്ടായിരുന്നു. തേങ്ങയും പഴവും വെള്ളത്തിലൂടെ ഒഴുക്കി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അവരുടെ വിശ്വാസം നേടിയെടുക്കാനായത്.
പിന്നീട് ഫെബ്രുവരിയില്‍ എത്തിപ്പോള്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. പ്രകൃതിയെയാണ് അവര്‍ ആരാധിക്കുന്നത്. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യും. അതുകൊണ്ട് ഏറെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചതെന്ന് മധുമല പറയുന്നു.
കേന്ദ്രമന്ത്രിയായിരുന്ന മനേക ഗാനന്ധിയുടെ നിര്‍ദേശപ്രകാരം 1999ലും മധുപാല സെന്റിനല്‍ ദ്വീപിലേക്ക് പോയിരുന്നു.