യോദ്ധാ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മധുബാല. ഫൂല്‍ ഔര്‍ കാന്റേ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയത്. മലയാളത്തില്‍ നീലഗിരി, ഒറ്റയാള്‍ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മധുബാല. താന്‍ കരിയര്‍ ആരംഭിക്കുന്നത് മമ്മൂട്ടിയോടൊപ്പമാണെന്ന് മധുബാല പറയുന്നു. കെ. ബാലചന്ദ്രന്റെ അഴകന്‍ എന്ന സിനിമയിലാണ് താന്‍ മമ്മൂട്ടിയുടെ കൂടെ ആദ്യം അഭിനയിച്ചതെന്നും അന്നുമുതല്‍ തുടങ്ങിയതാണ് മലയാള സിനിമയുമായുള്ള അടുപ്പമെന്നും നടി പറഞ്ഞു.
മലയാളത്തില്‍ അഭിനയിക്കുന്നതിന് മുമ്പുതന്നെ മലയാള സിനിമകള്‍ കാണാറുണ്ടായിരുന്നു എന്നും എന്നാല്‍ മമ്മൂട്ടറിയെ പോലെ നടന്റെ കൂടെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണെന്നും മധുബാല കൂട്ടിച്ചേര്‍ത്തു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ തന്നെ മമ്മൂട്ടി സൂപ്പര്‍സ്റ്റാര്‍ ആണെന്നും ഇന്നും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ തന്നെയാണെന്നും മധുബാല പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു മധുബാല.
‘മലയാളവുമായുള്ള വൈകാരിക അടുപ്പം ഇന്നും സൂക്ഷിക്കുന്നുണ്ട്. എന്റെ കരിയര്‍ തുടങ്ങുന്നത് മമ്മൂക്കയ്ക്കൊപ്പമാണ്. കെ. ബാലചന്ദര്‍ സാറിന്റെ ‘അഴകന്‍’ എന്ന സിനിമയില്‍. അന്നുമുതല്‍ തുടങ്ങിയതാണ് മലയാള സിനിമയുമായുള്ള അടുപ്പം. നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞു.
മുമ്പ് മലയാള സിനിമകള്‍ കാണാറുണ്ടെങ്കിലും മമ്മുക്കയെപ്പോലെ ഒരു മഹാനടന്റെ സിനിമയില്‍ത്തന്നെ തുടങ്ങിയത് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അദ്ദേഹം അന്നുതന്നെ മലയാളത്തിലെ സൂപ്പര്‍താരമാണ്. ഇന്നും അദ്ദേഹം സൂപ്പര്‍സ്റ്റാറാണ്. അദ്ദേഹത്തില്‍നിന്നാണ് മലയാള സിനിമയുടെ രീതികളൊക്കെ എനിക്ക് മനസിലാകുന്നത്.
അതേവര്‍ഷം തന്നെ ടി.കെ. രാജീവ് കുമാര്‍ സാറിന്റെ ‘ഒറ്റയാള്‍ പട്ടാളം’ എന്ന സിനിമയില്‍ മുകേഷിനൊപ്പം അഭിനയിച്ചു. പിന്നീടും കമല്‍ സാറിന്റെ ചിത്രത്തില്‍ മുകേഷിനൊപ്പം അഭിനയിച്ചു. അതിനുശേഷമാണ് സംഗീത് ശിവന്‍ സാറിന്റെ ‘യോദ്ധ’യില്‍ ലാലേട്ടനൊപ്പം അഭിനയിക്കുന്നത്. ചുരുക്കത്തില്‍ എന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരുപിടി മലയാള സിനിമകളില്‍ അഭിനയിക്കാന്‍കഴിഞ്ഞു,’ മധുബാല പറയുന്നു.
Content Highlight: Madhubala Talks About Mammootty