| Thursday, 9th January 2025, 10:54 am

മലയാള സിനിമയിലെ യുവതലമുറയിലെ ഏറ്റവും മികച്ച അഭിനേതാവാണ് ആ നടന്‍: മധുബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യോദ്ധാ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മധുബാല. ഫൂല്‍ ഔര്‍ കാന്റേ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയത്. മലയാളത്തില്‍ നീലഗിരി, ഒറ്റയാള്‍ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്.

ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയിരിക്കുകാണ് മധുബാല. കഴിഞ്ഞ വര്‍ഷം റിലീസായ മനോരഥങ്ങള്‍ എന്ന ആന്തോളജി ചിത്രത്തിലെ വില്‍പ്പന എന്ന സിനിമയിലാണ് മധുബാല അഭിനയിച്ചത്. ചിത്രത്തില്‍ മധുബാലയോടൊപ്പം ആസിഫ് അലിയും അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ യുവതലമുറയിലെ ഏറ്റവും മികച്ച അഭിനേതാവാണ് ആസിഫ് അലി എന്ന് മധുബാല പറയുന്നു.

നല്ല വിനയമുള്ള എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഹ്യൂമര്‍ സെന്‍സുള്ള വ്യക്തികൂടിയാണ് ആസിഫ് എന്നും നടി കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യകാലങ്ങളില്‍ കൊമേഷ്യല്‍ സിനിമകളിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളതെന്നും എന്നാല്‍ രണ്ടാം വരവില്‍ വില്‍പ്പന പോലെയുള്ള ചിത്രങ്ങളാണ് ആഗ്രഹിക്കുന്നതെന്നും മധുബാല പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു മധുബാല.

‘മലയാള സിനിമയിലെ യുവതലമുറയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളാണ് ആസിഫ് അലി.

നല്ല വിനയമുള്ള എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഹ്യൂമര്‍ സെന്‍സുള്ള വ്യക്തികൂടിയാണ്. അദ്ദേഹത്തോടൊപ്പമുള്ള അനുഭവവും മനോഹരമായിരുന്നു.

ഞാനൊരു കൊമേഴ്‌സ്യല്‍ സിനിമാ ആര്‍ട്ടിസ്റ്റാണ്. നായികയായി അഭിനയിച്ചുകൊണ്ടിരുന്ന കാലത്ത് ഒരുപാട് നൃത്തരംഗങ്ങളും മാസ് ഹീറോകളുമുള്ള ബിഗ് ബജറ്റ് സിനിമകളാണ് ചെയ്തത്. അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ‘വില്‍പ്പന’. എം.ടി സാറിന്റെ ഈ കഥ ലളിതമാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വളരെ വൈകാരികമായ, ആഴത്തിലുള്ള പ്രമേയമായിരുന്നു ചിത്രത്തിലേത്.

ഒരൊറ്റദിവസം നടക്കുന്ന കഥയാണ്. ഒരു വീടിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട കഥ. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന സിനിമ കൂടിയാണ്. ഒരു അഭിനേത്രി എന്ന നിലയില്‍ കംഫര്‍ട്ട് സോണില്‍നിന്ന് പുറത്ത് കടക്കേണ്ടിവന്ന കഥാപാത്രമായിരുന്നു ‘വില്‍പ്പന’യിലേത്. ഇതുപോലുള്ള സിനിമകളാണ് എന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. അത് മലയാളത്തില്‍ത്തന്നെ സംഭവിച്ചതില്‍ അഭിമാനമുണ്ട്,’ മധുബാല പറയുന്നു.

Content Highlight: Madhubala Talks About Asif Ali

Latest Stories

We use cookies to give you the best possible experience. Learn more