അന്ന് ആ സംവിധായകരുടെ സിനിമകളൊന്നും മലയാളത്തിൽ ചർച്ചയായില്ല: മധുബാല
Entertainment
അന്ന് ആ സംവിധായകരുടെ സിനിമകളൊന്നും മലയാളത്തിൽ ചർച്ചയായില്ല: മധുബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th September 2024, 12:55 pm

യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മധുബാല. ബോളിവുഡ് സിനിമയിലൂടെയാണ് മധുബാല ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയത്. മലയാളത്തിൽ നീലഗിരി, ഒറ്റയാൾ പട്ടാളം തുടങ്ങിയ സിനിമകളിലും മധുബാല അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മധുബാല. ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ മലയാള സിനിമ ഒരു അത്ഭുതമാണെന്നും നല്ല സിനിമകളെടുക്കാൻ അധികം ബജറ്റ് വേണ്ടെന്ന് മലയാള സിനിമ തെളിയിച്ചെന്നും മധുബാല പറയുന്നു. ഇന്റർനെറ്റ്‌ യുഗത്തിൽ കൂടുതൽ ആളുകൾ മലയാള സിനിമ കാണാൻ തുടങ്ങിയെന്നും മധുബാല പറഞ്ഞു. മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട്‌ സംസാരിക്കുകയായിരുന്നു. മധുബാല.

 

‘ക്രിയേറ്റിവിറ്റിയുടെ കാര്യത്തിൽ മലയാളസിനിമ ഒരു അത്ഭുതമാണ്. വലിയ ബജറ്റൊന്നും വേണ്ട നല്ല സിനിമകൾ എടുക്കാൻ എന്ന് തെളിയിച്ച ഇൻഡസ്ട്രിയാണ്. എന്നോട് പല സിനിമാപ്രവർത്തകരും പറഞ്ഞിട്ടുണ്ട്, മലയാള സിനിമകളോട് അസൂയ തോന്നുന്നുവെന്ന്.

അഭിനേതാക്കളാകട്ടെ, സംവിധായകരാകട്ടെ പ്രതിഭകളുടെ ഒരു കൂട്ടായ്‌മയാണ് മലയാള സിനിമ. ആദ്യകാലത്ത് മലയാള സിനിമകളെക്കുറിച്ച് അധികമാരും സംസാരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എനിക്ക് തോന്നുന്നത് മനസ്സിലാക്കാനും സംസാരിക്കാനും വളരെ ബുദ്ധിമുട്ടുള്ള ഭാഷയാണ് മലയാളമെന്നാണ്.

 

എന്നാൽ ഇൻ്റർനെറ്റ് യുഗത്തിൽ കാര്യങ്ങൾ മാറിമറഞ്ഞു. സബ് ടൈറ്റിലിൻ്റെ സഹായത്തോടെ ആളുകൾ മലയാള സിനിമയെ മനസിലാക്കാൻതുടങ്ങി. ഇന്ന് ഭാഷയ്ക്ക് അതീതമായി സഞ്ചരിച്ച് ഇന്ത്യ മുഴുവൻ ചർച്ചയാകുന്നു. എല്ലാകാലത്തും നല്ല സിനിമകളൊരുക്കിയ ഇൻഡസ്ട്രിയാണ് മലയാള സിനിമ.

അന്നത്തെക്കാലത്ത് സാങ്കേതിക വിദ്യ ഇത്രയും വികസിച്ചിട്ടില്ലാത്തതിനാൽ പഴയ ഫിലിം മേക്കേഴ്‌സിൻ്റെ സിനിമകൾ പലതും ചർച്ചയാകാതെപോയി. എന്നാൽ പുതിയ തലമുറയിലെ ഫിലിം മേക്കേഴ്സ് ഭാഗ്യംചെയ്ത‌വരാണ്. അവരുടെ സിനിമകളെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു,’മധുബാല പറയുന്നു.

 

Content Highlight: Madhubala Talk About Malayalam Cinema