സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തിലെ ഏറ്റവും സീനിയറായ നടന്‍ കൂടെയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടന്‍ സത്യനെ കുറിച്ച് പറയുകയാണ് മധു.
സത്യന്‍ മാഷിനെ താന്‍ ഒരു ഗുരുവിന്റെ സ്ഥാനത്താണ് കണ്ടിട്ടുള്ളതെന്നും പട്ടാളത്തിലും പൊലീസിലും ഓഫീസിലുമൊക്കെയായി ജീവിതത്തില്‍ ഒരുപാട് കഥാപാത്രങ്ങളായി സ്വയം അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹമെന്നുമാണ് മധു പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘സത്യന്‍ മാഷിനെ ഞാന്‍ ഒരു ഗുരുവിന്റെ സ്ഥാനത്താണ് കണ്ടിട്ടുള്ളത്. പട്ടാളത്തിലും പൊലീസിലും ഓഫീസിലുമൊക്കെയായി ജീവിതത്തില്‍ ഒരുപാട് കഥാപാത്രങ്ങളായി സ്വയം അഭിനയിച്ചിട്ടുള്ള നടനാണ് അദ്ദേഹം. ജീവിതം നല്ല പോലെ പഠിച്ച വ്യക്തി കൂടെയാണ് സത്യന്‍ മാഷ്. അദ്ദേഹത്തിന് ഏത് കഥാപാത്രവും മനസിലാക്കാനും ഉള്‍കൊള്ളാനും അഭിനയിക്കാനും കഴിയുമായിരുന്നു.
അഭിനയത്തോടെ വളരെയധികം ആവേശമുള്ള നടന്‍ കൂടെയായിരുന്നു സത്യന്‍ മാഷ്. നാല്‍പത്തി ഒന്നാം വയസിലാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. പിന്നെ ജീവിതത്തിന്റെ അവസാന നിമിഷം വരെ അഭിനയിച്ചു. അത് വലിയ കഴിവല്ലേ,’ മധു പറയുന്നു.
Content Highlight: Madhu Talks About Sathyan Master