| Friday, 22nd July 2022, 5:39 pm

മധു വധക്കേസ്: 'മധുവിനെ ചവിട്ടുന്നത് കണ്ടു'; നിര്‍ണായക സാക്ഷിമൊഴി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട് : അട്ടപ്പാടി മധു വധക്കേസില്‍ സാക്ഷികളുടെ നിരന്തര കൂറുമാറലുകള്‍ക്കൊടുവില്‍ നിര്‍ണായക സാക്ഷിമൊഴി. കേസിലെ 13ാം സാക്ഷി സുരേഷാണ് മധുവിനെ ചവിട്ടുന്നത് കണ്ടുവെന്ന മൊഴി കോടതിക്ക് നല്‍കിയത്.

ആരോഗ്യ കാരണങ്ങളാല്‍ ആശുപത്രിയിലായിരുന്ന സുരേഷിന്റെ സാക്ഷി വിസ്താരം ഇന്നാണ് കോടതിക്ക് മുന്നില്‍ ഹാജരായത്.

പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയില്‍ സുരേഷ് മൊഴി നല്‍കി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറ് സാക്ഷികള്‍ മൊഴിമാറ്റിയതിന് പിന്നാലെയാണ് പ്രോസികൂഷ്യന് അനുകൂല മൊഴി ലഭിക്കുന്നത്.

അതേസമയം, 16ാം സാക്ഷി വനം വകുപ്പ് വാച്ചര്‍ റസാഖാണ് കോടതിക്ക് മുന്നില്‍ അവസാനമായി മൊഴിമാറ്റിയത്.

സാക്ഷികളുടെ തുടര്‍ കൂറുമാറ്റം കേസില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. രാജേഷ് എം. മേനോന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

പ്രതിഭാഗം സാക്ഷികളെ സ്വാധീനിക്കുന്നുണ്ടെന്നും, സാക്ഷികള്‍ കൂറുമാറാതിരിക്കാന്‍ പണം ആവശ്യപ്പെടുന്നുണ്ടെന്നും മധുവിന്റെ കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.

തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭീഷണി ഉണ്ടെന്നും, മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റാനാണ് ആലോചനയെന്നും മധുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതോടെ കേസില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷികളുടെ എണ്ണം ആറായി. ഇന്നലെ നടന്ന വിസ്താരത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസയും കൂറുമാറിയിരുന്നു.

പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍, പന്ത്രണ്ടാം സാക്ഷി ഫോറസ്റ്റ് വാച്ചര്‍ അനില്‍ കുമാര്‍, പതിനാലാം സാക്ഷി എന്നീ പ്രോസിക്യൂഷന്‍ സാക്ഷികളാണ് നേരത്തെ കോടതിക്ക് മുന്നില്‍ കൂറൂമാറിയ മറ്റ് സാക്ഷികള്‍. എല്ലാവരും രഹസ്യ മൊഴി നല്‍കിയവരായിരുന്നു.

അതേസമയം വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനില്‍ കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനില്‍ കുമാര്‍.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി പാലക്കാട് ജില്ലയിലെ അട്ടപ്പാടിയില്‍ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്.

മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയിലാണ് മധു വധക്കേസ് വിചാരണ

Content highlight: Madhu murder case: Crucial testimony is out

We use cookies to give you the best possible experience. Learn more