ജയന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുള്ള മറ്റൊരു മരണത്തിലുമുണ്ടായിരുന്നില്ല എന്ന് നടന്‍ മധു. സിനിമയിലൂടെ വലിയ ജീവിത വിജയം സ്വപ്‌നം കണ്ടിരുന്ന ആളായിരുന്നു ജയനെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ജയന്റെ മരണത്തോളം വലിയ വേദനയും അമ്പരപ്പും സിനിമയില്‍ നിന്നുള്ള മറ്റൊരു മരണവും നല്‍കിയിട്ടില്ല. കൂടെയുണ്ടായിരുന്ന, ഒരുമിച്ചിരിക്കുകയും ഭക്ഷണം കഴിക്കുകയും, തമാശ പറയുകയും അഭിനയിക്കുകയും ചെയ്തിരുന്നു ഒരാള്‍ നിമിഷ നേരം കൊണ്ട് ഈ ഭൂമിയില്‍ നിന്ന് ഇല്ലാതാകുന്ന അവസ്ഥ ഉള്‍ക്കൊള്ളാനാകുന്നതായിരുന്നില്ല. സിനിമയിലൂടെ വലിയ ജീവിത വിജയമുണ്ടാകുമെന്ന് സ്വപ്‌നം കണ്ട ആളായിരുന്നു ജയന്‍.
സ്‌നഹേവും, വിനയവും, ആത്മാര്‍ത്ഥതയും, കൃത്യനിഷ്ഠതയും എല്ലാമുള്ള സുഹൃത്തായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് കുറെ സിനിമകള്‍ ചെയ്തു. അതെല്ലാം വലിയ സാമ്പത്തിക ജിവയം നേടിയവയായിരുന്നു. പുതിയ തലമുറ എന്നെ കാണുന്നത് അച്ഛന്റെയും മുത്തച്ഛന്റെയുമെല്ലാം വേഷത്തിലാണ്. എന്നാല്‍ വൃദ്ധനായ ജയന്റെ ഒരു ചിത്രം ആരുടെയും മനസിലുണ്ടാകില്ല. മലയാള സിനിമ നിലനില്‍ക്കുന്ന കാലത്തോളം ജയന്‍ ഒരു ആവേശമാണ് എന്നതില്‍ തര്‍ക്കമില്ല. വലിയ താരമൂല്യമുള്ള കാലത്താണ് ജയന്‍ പോയത്. അത് കൊണ്ട് തന്നെ ജയന്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു,’ മധു പറഞ്ഞു.