|

വലിയ സംവിധായകനാകുമെന്നാണ് ഞാന്‍ അദ്ദേഹത്തെ കുറിച്ച് കരുതിയത്, എന്നാല്‍ സൂപ്പര്‍സ്റ്റാറായി മാറി: മാധവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്നം ഇന്ത്യന്‍ സിനിമക്ക് പരിചയപ്പെടുത്തിയ നടന്മാരിലൊരാളാണ് മാധവന്‍. അലൈപായുതേ എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ തന്റെ സിനിമാജീവിതം ആരംഭിച്ചത്. മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ചോക്ലേറ്റ് ഹീറോ ഇമേജ് സ്വന്തമാക്കിയ മാഡി, റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ തെലുങ്ക്, മലയാളം ഹിന്ദി ഭാഷകളില്‍ സാന്നിധ്യമറിയിച്ച മാധവന്‍ സംവിധാനരംഗത്തും കയ്യൊപ്പ് പതിപ്പിച്ചു.

മാധവന്‍,സിദ്ധാര്‍ത്ഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ടെസ്റ്റ്. നെറ്റ്ഫ്‌ളിക്‌സിലാണ് ഈ സിനിമ റിലീസിനെത്തുന്നത്. മാധവന്, സിദ്ധാര്‍ത്ഥ് എന്നിവര്‍ക്ക് പുറമെ മീര ജാസ്മിന്‍, നയന്‍താര തുടങ്ങിയ മികച്ച താരനിരയാണ് ടെസ്റ്റില്‍ ഉള്ളത്. സിദ്ധാര്‍ത്ഥിനൊപ്പമുള്ള മാധവന്റെ മൂന്നാമത്തെ ചിത്രമാണ് ടെസ്റ്റ്.

ഞാന്‍ സിദ്ധാര്‍ത്ഥിനെ ആദ്യമായി കാണുന്നത് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. അന്ന് അദ്ദേഹം അവിടെ സഹ സംവിധായകനായിരുന്നു – മാധവന്‍

സിദ്ധാര്‍ത്ഥിനെ കുറിച്ച് സംസാരിക്കുകയാണ് മാധവന്‍. സിദ്ധാര്‍ത്ഥിനെ താന്‍ ആദ്യമായി കാണുന്നത് മണിരത്‌നം സംവിധാനം ചെയ്ത കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണെന്നും അന്ന് സിദ്ധാര്‍ഥ് അവിടെ സഹ സംവിധായകനായിരുന്നുവെന്നും മാധവന്‍ പറയുന്നു.

സിദ്ധാര്‍ത്ഥ് വലിയൊരു സംവിധായകനാകുമെന്നാണ് താനെന്ന് കരുതിയതെന്നും എന്നാല്‍ അദ്ദേഹം വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആയി മാറിയെന്നും മാധവന്‍ പറഞ്ഞു. എന്നെങ്കിലും സിദ്ധാര്‍ത്ഥ് ഒരു സംവിധായകനായി മാറുമെന്ന് താന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.

സിദ്ധാര്‍ത്ഥ് വലിയൊരു സംവിധായകനാകുമെന്നാണ് അന്ന് ഞാന്‍ കരുതിയത്. എന്നാല്‍ അദ്ദേഹം വലിയൊരു സൂപ്പര്‍സ്റ്റാറായി മാറി

‘ഞാന്‍ സിദ്ധാര്‍ത്ഥിനെ ആദ്യമായി കാണുന്നത് കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്. അന്ന് അദ്ദേഹം അവിടെ സഹ സംവിധായകനായിരുന്നു. സിദ്ധാര്‍ത്ഥ് വലിയൊരു സംവിധായകനാകുമെന്നാണ് അന്ന് ഞാന്‍ കരുതിയത്. എന്നാല്‍ അദ്ദേഹം വലിയൊരു സൂപ്പര്‍സ്റ്റാറായി മാറി. എന്നെങ്കിലും ഒരുനാള്‍ അദ്ദേഹം വലിയൊരു സംവിധായകനായി മാറുമെന്നാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്,’ മാധവന്‍ പറയുന്നു.

Content Highlight: Madhavan Talks About Siddharth