| Thursday, 15th October 2020, 1:28 pm

കണ്ണുകള്‍ ചതിച്ചു, ഇരുവരില്‍ എനിക്ക് നീട്ടിയ റോള്‍ പ്രകാശ് രാജിലേക്കെത്തിയത് അങ്ങനെ: മാധവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരുവര്‍ സിനിമയില്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയെങ്കിലും സംവിധായകന്‍ മണിരത്‌നം ഒഴിവാക്കുകയായിരുന്നെന്ന് നടന്‍ മാധവന്‍. സന്തോഷ് ശിവന്റെ ശുപാര്‍ശയിലാണ് ‘ഇരുവര്‍’ സിനിമയുടെ ഓഡീഷനിലെത്തുന്നത്.

ചില ഹിന്ദി സീരിയലുകളിലും പരസ്യങ്ങളിലുമാണ് അതിന് മുന്‍പ് അഭിനയിച്ചിരുന്നത്. അന്ന് സ്‌ക്രീന്‍ ടെസ്റ്റിന് ശേഷം കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിനു ചേരുന്നതല്ല എന്നായിരുന്നു മണിരത്‌നം സര്‍ പറഞ്ഞത്. പിന്നീട് ആ റോളില്‍ പ്രകാശ് രാജ് സാറാണ് അഭിനയിച്ചത്്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാധവന്‍ പറഞ്ഞു.

”ഇരുവരും, ദില്‍സേയും കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനപ്പുറം അലൈപായുതെയിലേക്ക് അദ്ദേഹം വിളിച്ചു. മണി സാറിനൊപ്പമുള്ള തുടക്കം അന്ന് കരിയറില്‍ വലിയ ഗുണമായി. ബോളിവുഡ് എന്‍ട്രിയിലും അത് സഹായിച്ചു. രംഗ് ദേ ബസന്തി, ഗുരു, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ അങ്ങിനെയാണ് എനിക്ക് കിട്ടുന്നത്” മാധവന്‍ പറഞ്ഞു.

‘അലൈപായുതെ’യുടെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്നും മാധവന്‍ പറഞ്ഞു. ശാലിനി അന്നേ സൂപ്പര്‍ സ്റ്റാറാണ്. മണിരത്‌നം, എ.ആര്‍ റഹ്മാന്‍, പി.സി ശ്രീറാം തുടങ്ങിയവര്‍ അണിയറയിലും. ഞാന്‍ മാത്രമായിരുന്നു പുതുമുഖമായി ഉണ്ടായിരുന്നത്.

മാധവന്‍ ആദ്യ ചിത്രത്തിന്റെ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ. നമ്പി നാരായണന്‍ കേന്ദ്ര കഥാപാത്രമാകുന്ന റോക്കട്രി എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് മാധവനിപ്പോള്‍. സിനിമയിലെ നമ്പി നാരായണന്റെ ഗെറ്റപ്പിന് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് മാധവന്‍ നടത്തിയത്.

താടിയും മുടിയും നീട്ടി വളര്‍ത്തിയ ശേഷം നരപ്പിക്കുകയായിരുന്നു. കൂടവയറുണ്ടാകാന്‍ വേണ്ടി 94 കിലോ വരെ ഭാരം കൂട്ടി. പല്ലുപോലും പ്രത്യേക ഷേപ്പിലാക്കാനുള്ള ക്ലിപ്പ് ധരിച്ചാണ് അഭിനയിച്ചതെന്ന് മാധവന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlihght: Madhavan Revelas why he was rejected in Maniratnam movie Iruvar

We use cookies to give you the best possible experience. Learn more