ഗുജറാത്ത്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയുമായ മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു.
നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മാധവ് സോളങ്കി നരസിംഹ റാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ മാധവ് സോളങ്കിയുടെ മരണത്തില്‍ അനുശോചനമറിയിച്ചു.
Shri Madhavsinh Solanki Ji was a formidable leader, playing a key role in Gujarat politics for decades. He will be remembered for his rich service to society. Saddened by his demise. Spoke to his son, Bharat Solanki Ji and expressed condolences. Om Shanti.
— Narendra Modi (@narendramodi) January 9, 2021
ഗുജറാത്ത് രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായി പ്രധാന പങ്കുവഹിച്ചിരുന്ന നേതാവായിരുന്നു മാധവ് സോളങ്കിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും പുതിയ ഒരു പുസ്തകമെങ്കിലും നിര്‍ദേശിക്കുമെന്നും നരേന്ദ്ര മോദി ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
The unfortunate incident of fire at Bhandara District General Hospital in Maharashtra is extremely tragic.
My condolences to the families of the children who lost their lives.
I appeal to Maha Govt to provide every possible assistance to the families of the injured & deceased.
— Rahul Gandhi (@RahulGandhi) January 9, 2021
മാധവ് സോളങ്കിയുടെ ദുഖത്തില്‍ അനുശോചനമറിയിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര അടിത്തറ ബലപ്പെടുത്തുന്നതിലും സാമൂഹ്യനീതി ഉറപ്പാക്കുന്നതിലും വലിയ പങ്കുവഹിച്ച നേതാവാണെന്ന് പറഞ്ഞു.