| Saturday, 1st September 2018, 5:17 pm

കാലവര്‍ഷത്തില്‍ ഡാമുകള്‍ നിറയുന്നത് വരെ കാത്തിരുന്നത് ഗുരുതരമായ പിഴവെന്ന് മാധവ് ഗാഡ്ഗിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡാം മാനേജ്‌മെന്റ് പരാജയമായിരുന്നെന്ന വാദവുമായി മാധവ് ഗാഡ്ഗിൽ. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാഡ്ഗിൽ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

കാലവര്‍ഷത്തില്‍ തന്നെ ഡാമുകളില്‍ വെള്ളം നിറയാന്‍ അനുവദിക്കുക എന്നത് പിഴവാണെന്നും, തുലാവര്‍ഷത്തില്‍ മാത്രമേ ഡാമുകള്‍ നിറയാന്‍ അനുവദിക്കാവു എന്നുമാണ് മാധവ് ഗാഡ്ഗിൽ അഭിപ്രായപ്പെടുന്നത്.


ALSO READ: പ്രളയത്തിന് ഒരു സിനിമയുടെ പ്രതിഫലം നല്‍കാന്‍ തയ്യാറാവാത്തത് എന്താണ്;മലയാള സിനിമാതാരങ്ങള്‍ക്കെതിരെ ഷീല


ഘട്ടം ഘട്ടമായി വെള്ളം തുറന്ന് വിടാത്തത് കൊണ്ടാണ് കേരളത്തില്‍ ഡാമുകള്‍ നിറഞ്ഞത്. കാലവസ്ഥാ പ്രവചനത്തില്‍ പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍, മുഴുവന്‍ വിവരവും പുറത്ത് വിടണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു. പിഴവ് പറ്റിയത് മറച്ച് വെയ്ക്കാനാണ് കാലാവസ്ഥാ പ്രവചനം തെറ്റിയതെന്ന വാദവുമെന്നും ഗാഡ്ഗിൽ ആരോപിക്കുന്നുണ്ട്.

ഡാം മാനേജ്‌മെന്റില്‍ പിഴവ് സംഭവിച്ചിട്ടില്ല എന്ന സര്‍ക്കാരിന്റെ വാദത്തിന് എതിരാണിത്. പ്രതിപക്ഷത്തെ ആരോപണങ്ങള്‍ക്കും ഗാഡ്ഗിലിന്റെ വിമര്‍ശനം കരുത്ത് പകരും. ഗാഡ്ഗിൽ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍, സംസ്ഥാനം ഇത്ര വലിയ കെടുതി നേരിടേണ്ടി വരില്ലായിരുന്നു എന്ന അഭിപ്രായം ഭരണപക്ഷത്ത് ഉള്‍പ്പെടെ ഉണ്ട്.


ALSO READ: കേരളത്തിനായി കണ്ണന്താനം ചൈനയില്‍ നിന്ന് 30 ലക്ഷവുമായി വരുന്നു


ഗാഡ്ഗിൽ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി സമീപിച്ചു എന്നാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ നിയമസഭാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നത്.

We use cookies to give you the best possible experience. Learn more