Advertisement
Daily News
തന്നെ ചിലര്‍ രാഷ്ടട്രീയ കരുവാക്കിയതിന്റെ തിക്ത ഫലമാണ് അനുഭവിക്കുന്നത്: മഅ്ദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jul 14, 03:55 pm
Monday, 14th July 2014, 9:25 pm

[] ബംഗളുരു: തന്നെ ചിലര്‍ രാഷ്ട്രീയ കരുവാക്കിയതിന്റെ തിക്ത ഫലമാണ് അനുഭവിക്കുന്നതെന്ന് പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി. കര്‍ണ്ണാടക സര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നു. കണ്ണിന്റെ പ്രകാശം മങ്ങുമ്പോള്‍ നീതിയുടെ പ്രകാശം തനിക്ക് ലഭിച്ചു.

കോടതിയുടെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുെണ്ടന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ മോചിതനായ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തില്‍ താന്‍ ഏററവും ഇഷ്ടപ്പെടുന്ന മണ്ണ് കേരളമാണെന്നും കേരളത്തിലെ ജനങ്ങള്‍ തനിക്കു പിന്തുണ നല്‍കിയെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപാധികളോടെ ഒരു മാസത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയ അദ്ദേഹം  ചികില്‍സയ്ക്കായി സൗഖ്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ചുരുങ്ങിയത് മൂന്ന് മാസത്തെ ചികിത്സയെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയിലെ ഡോക്ടര്‍ ഐസക് മത്തായി വ്യക്തമാക്കിയിരുന്നു.