റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രഖ്യാപിച്ചു. 2.0 ലിറ്റര്‍ ഡീസല്‍ , 2.0 ലിറ്റര്‍ പെട്രോള്‍ എന്നീ പവര്‍ ട്രെയ്‌നുകളില്‍ റേഞ്ച് റോവര്‍ വേലാര്‍ ലഭ്യമാകും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന റേഞ്ച് റോവര്‍ വേലാര്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ഏറ്റവും മികച്ച ബ്രിട്ടീഷ് ഡിസൈന്‍, ആഢംബരം, സാങ്കേതികവിദ്യ എന്നിവ മത്സരക്ഷമതയുള്ള വിലയില്‍ ലഭ്യമാകുന്നതിനുള്ള മുന്‍ഗണന തുടരുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ലിമിറ്റഡ് (ജെഎല്‍ആര്‍ഐഎല്‍) പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ രോഹിത് സൂരി വാര്‍ എന്നിവര്‍ പറഞ്ഞു.
പൂനെ ശാലയില്‍ നിന്നും പ്രാദേശികമായി അസംബിള്‍ ചെയ്ത് പുറത്തിറങ്ങുന്ന റേഞ്ച് റോവര്‍ വെലാര്‍ യൂണിറ്റുകള്‍, 72.47 ലക്ഷം രൂപയ്ക്ക് ഷോറൂമുകളിലെത്തും. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകള്‍ പ്രാദേശികമായി ഒരുങ്ങുന്ന റേഞ്ച് റോവര്‍ വെലാര്‍ എസ്യുവികളുടെ ബുക്കിങ് ആരംഭിച്ചതായും കമ്പനി അധികൃതര്‍ അറിയിച്ചു.
ഫുള്‍ സൈസ് സ്‌പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി വീലുകള്‍, പ്രീമിയം ലെഥര്‍ ഇന്റീരിയറുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്‌സ്, സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ റേഞ്ച് റോവര്‍ വേലാറിന്റെ പ്രത്യേകതകളാണെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ മോഡല്‍ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമായിരിക്കും ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന റേഞ്ച് റോവര്‍ വേലാര്‍. ടച്ച്‌പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം , ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയവയും റേഞ്ച് റോവര്‍ വേലാറിന്റെ പ്രത്യേകതകളാണ്.
രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് വെലാറിലുള്ളത് – 2.0 ലിറ്റര്‍ പെട്രോളും 2.0 ലിറ്റര്‍ ഡീസലും. രണ്ടും ഇന്‍ജെനിയം യൂണിറ്റുകളാണ്.
നിലവില്‍ എട്ടു എസ്യുവികളെയാണ് ലാന്‍ഡ് റോവര്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇതില്‍ പ്രാരംഭ ഡിസ്‌കവറി സ്‌പോര്‍ട് 44.68 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു. 1.81 കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന റേഞ്ച് റോവറിന് വില.പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ എസ്യുവി ലഭ്യമാണ്. ബുക്ക് ചെയ്യുന്നവര്‍ക്ക് മെയ് ആദ്യവാരം മുതല്‍ വാഹനം കമ്പനി കൈമാറും.