| Wednesday, 2nd May 2018, 4:53 pm

മഅ്ദനിക്ക് ജാമ്യം; അര്‍ബുദരോഗിയായ അമ്മയെ കാണാന്‍ എന്‍.ഐ.എ കോടതി അനുമതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളുരു: 2008 ലെ ബംഗളുരു സ്‌ഫോടനക്കേസിലെ മുഖ്യ പ്രതിയെന്നാരോപിച്ച് ശിക്ഷയനുഭവിക്കുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് ജാമ്യം. ബംഗളുരു ജയിലില്‍ കഴിയുന്ന മഅ്ദനിക്ക് കേരളത്തില്‍ പോകാനാണ് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്.

മെയ് 3 മുതല്‍ 11 വരെയാണ് കേരളത്തില്‍ തങ്ങാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദരോഗിയായ അമ്മയെ കാണാനുള്ള മഅ്ദനിയുടെ അപേക്ഷ പരിഗണിച്ചാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.


ALSO READ: കെ.ഇ.എന്‍; സലാം മടക്കിയാല്‍ എന്ത്? മടക്കിയില്ലെങ്കില്‍ എന്ത് ?


രോഗബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടിയാണ് മഅ്ദനി എന്‍.ഐ.എ കോടതിയെ സമീപിച്ചത്. അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന അമ്മയെ കാണുന്നതോടൊപ്പം എറണാകുളം വെണ്ണല ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തില്‍ മഅ്ദനി പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എട്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തുന്നത്.

We use cookies to give you the best possible experience. Learn more