| Wednesday, 22nd June 2016, 7:16 am

മഅദനി: കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി നേരിട്ട് ഇടപെടണമെന്ന് പി.ഡി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി; രോഗബാധിതനായി ബാംഗ്ലൂര്‍ ആശുപത്രിയില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുകള്‍ നേരിട്ടുള്ള ഇടപെടണമെന്ന് പി.ഡി.പി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

വിചാരണ തടവുകാരന്‍ എന്ന നിലയില്‍ ആറ് വര്‍ഷം പിന്നിടുകയാണ് മഅദനി. പി.ഡി.പിയും കേരളത്തിലെ മറ്റ് മത സംഘടനകളും മഅദനിക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.

ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് കേരള ജനത പ്രതീക്ഷിക്കുന്നത്. ശിക്ഷ വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെയാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും മഅദനിയോട് പെരുമാറുന്നത്.

ഇടതുസര്‍ക്കാരില്‍ നിന്ന് മഅദനിക്ക് വേണ്ടി ഫലപ്രദവും വേഗത്തിലുള്ളതുമായ ഇടപെടലുകളാണ് നീതിപുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more