| Tuesday, 11th December 2018, 9:15 am

ഫ്രാന്‍സില്‍ മാക്രോണിന്റെ അനുരഞ്ജന ശ്രമം; മിനിമം വേതനം വര്‍ധിക്കുമെന്ന് പ്രക്ഷോഭകാരികള്‍ക്ക് ഉറപ്പ് നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: പ്രക്ഷോഭകാരികളുമായി അനുരഞ്ജനത്തിന് ശ്രമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. മിനിമം വേതനം വര്‍ധപ്പിക്കുന്നതുള്‍പ്പടെ നിരവധി പ്രഖ്യാപനങ്ങളാണ് മാക്രോണ്‍ മുന്നോട്ട് വച്ചത്.

രാജ്യത്ത് വ്യാപകമായ വില വര്‍ധനവിലും സാമ്പത്തിക അരക്ഷിതാവസ്ഥയിലും പ്രതിഷേധിച്ച് യെല്ലോ വെസ്റ്റ് എന്ന സംഘടനയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

Also Read:  കോണ്‍ഗ്രസ് തിരിച്ചുവരുന്നു; നാലിടങ്ങളിലും കോണ്‍ഗ്രസ് മുന്നേറ്റം, തെലങ്കാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തന്റെ മുന്‍ പ്രസ്താവനകള്‍ ആളുകളെ വേദനിപ്പിച്ചിരിക്കാം എന്ന് ഏറ്റ് പറഞ്ഞ മാക്രോണ്‍, താന്‍ മുന്നോട്ട് വച്ച സാമ്പത്തിക പരിഷ്‌കരണങ്ങള്‍ നിലവിലുള്ള തൊഴിലില്ലായ്മയും മറ്റും പരിഹരിച്ച ശേഷം മാത്രമേ നടപ്പിലാക്കു എന്നും പറഞ്ഞു.

ഒമ്പത് ദിവസത്തെ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ആദ്യമായാണ് മാക്രോണ്‍ പ്രതികരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായ അവസ്ഥയെ ടാക്‌സ് കുറച്ചും ചിലവ് ചുരുക്കിയും നേരിടും എളുപ്പവഴികള്‍ തെരഞ്ഞു പോവില്ല എന്നും മാക്രോണ്‍ പറഞ്ഞു.

മിനിമം വേതനത്തിന് ജോലി ചെയ്യുന്നവര്‍ക്ക് വേതനത്തില്‍ 100 യൂറോ കൂടുമെന്നും ഇത് തൊഴിലുടമക്ക് ബാധ്യതയാവാതെ തന്നെ നടപ്പിലാക്കും എന്നും മാക്രോണ്‍ ഉറപ്പ് നല്‍കി.

തലയുയര്‍ത്തിപിടിച്ചു ജീവിക്കാന്‍ കഴിയുന്ന ഫ്രാന്‍സാണ് നമുക്ക് വേണ്ടത് എന്നും മാക്രോണ്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more