| Saturday, 10th March 2018, 11:50 pm

ആര്‍ത്തിക്കാരായ നേതാക്കളാണ് ഭീകരവാദത്തിനും കാലാവസ്ഥാവ്യതിയാനത്തിനും കാരണം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാലാവസ്ഥാവ്യതിയാനത്തിനും ഭീകരവാദത്തിനും കാരണം ആര്‍ത്തിക്കാരായ ചില നേതാക്കളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ദല്‍ഹിയിലെ ബികനീര്‍ ഹൗസില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് മക്രോണ്‍ ഇക്കാര്യം പറഞ്ഞത്.

“നമ്മള്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങള്‍ ഭീകരവാദവും കാലാവസ്ഥാവ്യതിയാനവുമാണ്. ഭൂരിഭാഗം നേതാക്കളും ഹ്രസ്വകാലത്തേക്കുമാത്രം കാര്യങ്ങളെ നോക്കിക്കാണുന്നതാണ് കാരണം. അവര്‍ ആര്‍ത്തിക്കാരാണ്. ഡിജിറ്റല്‍ വിപ്ലവത്തിന്റേയും കാലാവസ്ഥാ വ്യതിയാനത്തിന്റേയും നടുവിലാണ് ലോകം. ഈ പ്രശ്‌നങ്ങളോട് നമ്മള്‍ ഉടന്‍ പ്രതികരിക്കേണ്ടതുണ്ട്.” -മക്രോണ്‍ പറഞ്ഞു.


Also Read: മായാവതിയുടെ വാഗ്ദാനത്തിന് കോണ്‍ഗ്രസിന്റെ പച്ചക്കൊടി; യു.പി രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും


നമ്മുടെ മാനസികാവസ്ഥ മാറേണ്ടതുണ്ട്. റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണം. സംരംഭകത്വം എളുപ്പമാക്കണമെന്നും മക്രോണ്‍ പറഞ്ഞു.

നിര്‍മ്മിത ബുദ്ധി (Artificial Intelligence) എന്നത് ഇക്കാലത്തെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ ഇത് നിങ്ങള്‍ താഴേത്തട്ടു മുതല്‍ ആരംഭിക്കണം. ഇന്ത്യയും ഫ്രാന്‍സും തങ്ങളുടെ പൗരന്മാരെ കൈമാറ്റം ചെയ്യുന്നതിന്റെ ആവശ്യകതയെ പറ്റിയും മക്രോണ്‍ എടുത്തു പറഞ്ഞു.

വ്യാഴാഴ്ചയാണ് നാലുദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ചയാണ് ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. 2016 ജനുവരിയിലാണ് മക്രോണ്‍ അവസാനമായി ഇന്ത്യ സന്ദര്‍ഡശിച്ചത്. റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായിട്ടാണ് അന്ന് മക്രോണ്‍ എത്തിയത്.

We use cookies to give you the best possible experience. Learn more