[] മധുരം ആസ്വദിച്ചു കഴിക്കണം. മാലാഡുവും…
മാലാഡു
ചേരുവകള്‍
1. പൊട്ടു കടല-ഒരു കപ്പ്
2. ഏലക്ക-2
3. പഞ്ചസാര-1 /2 കപ്പ
4. കശുവണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി-ചെറുതായി അരിഞ്ഞത്- 1 സ്പൂണ്‍
5. നെയ്യ്-പാകത്തിന്
പാകം ചെയ്യുന്ന വിധം
പൊട്ടുകടല നന്നായി വറുക്കുക.വറുത്ത കടലയും പന്ചസാരയും ഏലക്കയും മിക്സിയിലിട്ടു പൊടിക്കുക. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്ത് പൊടിയില്‍ ചേര്‍ക്കുക. ഈ പൊടിയിലേക്ക് ഉരുക്കിയ നെയ്യ് ചൂടോടെ ചേര്‍ത്ത് പുട്ടുപൊടിയുടെ പാകത്തിനു കുഴച്ച് ഉരുളകളാക്കുക.