മധുരം ആസ്വദിച്ചു കഴിക്കണം. മാലാഡുവും...
Daily News
മധുരം ആസ്വദിച്ചു കഴിക്കണം. മാലാഡുവും...
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th June 2014, 5:06 pm

[] മധുരം ആസ്വദിച്ചു കഴിക്കണം. മാലാഡുവും…

മാലാഡു

ചേരുവകള്‍

1. പൊട്ടു കടല-ഒരു കപ്പ്

2. ഏലക്ക-2

3. പഞ്ചസാര-1 /2 കപ്പ

4. കശുവണ്ടിപ്പരിപ്പ്,ഉണക്കമുന്തിരി-ചെറുതായി അരിഞ്ഞത്- 1 സ്പൂണ്‍

5. നെയ്യ്-പാകത്തിന്

പാകം ചെയ്യുന്ന വിധം

പൊട്ടുകടല നന്നായി വറുക്കുക.വറുത്ത കടലയും പന്ചസാരയും ഏലക്കയും മിക്‌സിയിലിട്ടു പൊടിക്കുക. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്ത് പൊടിയില്‍ ചേര്‍ക്കുക. ഈ പൊടിയിലേക്ക് ഉരുക്കിയ നെയ്യ് ചൂടോടെ ചേര്‍ത്ത് പുട്ടുപൊടിയുടെ പാകത്തിനു കുഴച്ച് ഉരുളകളാക്കുക.