| Tuesday, 31st January 2017, 3:39 pm

അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണി മാത്രമല്ല: ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി പാര്‍വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിമര്‍ശനവുമായി അഭിനേത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതി.

സത്യം, നീതി,ധര്‍മ്മം ഇവയ്ക്ക് വേണ്ടി നിലകൊള്ളാന്‍ ഇരുട്ടകറ്റി വെളിച്ചം വീശുന്ന ക്രാന്തദര്‍ശികളാകണം അദ്ധ്യാപകര്‍ എന്ന് പാര്‍വതി പറയുന്നു.. കാമം ക്രോധം ,ലോഭം, മദം മാത്സര്യം തുടങ്ങിയ താമസ ഗുണങ്ങള്‍ മനുഷ്യ സഹജമാണ്. ഈ സഹജ വാസനകളെ സംസ്‌ക്കരിച്ച് അറിവിലൂടെ അറിവായി മാറാന്‍ പ്രേരിപ്പിക്കുന്ന മാര്‍ഗ്ഗദര്‍ശികളായി  അദ്ധ്യാപകര്‍ മാറണമെന്നും പാര്‍വതി പറയുന്നു.

  കാമം പ്രണയം പോലുള്ള കാര്യങ്ങള്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ സ്വാഭാവികം. അങ്ങനെയുള്ള ഘട്ടങ്ങളില്‍ ചിന്തയുടെ മൂര്‍ച്ചകൂട്ടി അവനവന്റെ ഉള്ളം കാട്ടി കൊടുത്ത്, കരയാനും ചിരിക്കാനും താങ്ങാവുന്ന ഒരു ചുമലായി അദ്ധ്യാപകര്‍ മാറണം.

ഭയം,ഭീതി, അന്ധവിശ്വാസം ഇവയെ എല്ലാം ഒഴുക്കി കളഞ്ഞ് നിര്‍ഭയരാക്കുന്ന ശക്തികളാകണം അവര്‍. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും പ്രേരണയാകുന്ന ചൈതന്യമാകണം അദ്ധ്യാപകര്‍. അദ്ധ്യാപനം മരിക്കുന്ന വരെ തുടരുന്ന ഒരു കര്‍മ്മമാണ്. നിത്യ ഉപാസനയാണ്.


അദ്ധ്യാപനം ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം വിചാരിക്കരുന്നവരോട് എന്ത് പറയാന്‍? ടീച്ചറെ എന്ന് ഒരു വിദ്യാര്‍ത്ഥി മനസ്സ് കൊണ്ട് വിളിക്കുമ്പോഴാണ്, ആ തൊഴിലിന്ന് നാം പ്രാപ്തരാവുന്നത്. ശമ്പളവും തസ്തികയും അതിന് ഒരു മാനദണ്ഡമേ അല്ലെന്നും പാര്‍വതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പറയുന്നു.

എന്തുസംഭവിച്ചാലും രാജിപറ്റില്ലെന്ന നിലപാടില്‍ ലക്ഷ്മി നായര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.  ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ ചുമതലയില്‍ നിന്ന് മാറിനില്‍ക്കുകയും എന്നാല്‍ അധ്യാപനത്തില്‍ തുടരുകയും ചെയ്യുക എന്ന നിലപാടാണ് കഴിഞ്ഞ ദിവസം ലക്ഷ്മി നായര്‍ കൈക്കൊണ്ടത്. ഇത് ആരും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അഞ്ചുവര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കാമെന്നും ഫാക്കല്‍റ്റിയായി പോലും കോളേജില്‍ എത്തില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പുനല്‍കിയതായും എസ്.എഫ്.ഐ ഇപ്പോള്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more