| Friday, 19th July 2024, 10:42 pm

അന്ന് എന്റെ പുറകില്‍ നിന്നത് ബോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ ആണെന്ന് എനിക്ക് മനസിലായില്ല: മാല പാര്‍വതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയയായ നടിയാണ് മാല പാര്‍വതി. ചെറിയ റോളുകളിലൂടെ കരിയര്‍ ആരംഭിച്ച മാലാ പാര്‍വതി ഇന്ന് മലയാളത്തില്‍ തിരക്കുള്ള നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ആമിര്‍ ഖആന്‍ നിര്‍മിച്ച സലാം വെങ്കി എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറിയത്.

ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നടന്ന അനുഭവം പങ്കുവെക്കുകയാണ് മാല പാര്‍വതി. കജോളുമായി അഭിനയിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് താരം പറഞ്ഞു. എന്നാല്‍ ഷൂട്ടിനിടയില്‍ ആമിര്‍ ഖാനുമായി രസകരമായ അനുഭവം ഉണ്ടായെന്നും മാല പാര്‍വതി പറഞ്ഞു. ചിത്രത്തിലെ ഏറ്റവും ഇമോഷണലായിട്ടുള്ള സീനിന് വേണ്ടി താന്‍ നേരത്തെ റെഡിയായി നിന്നുവെന്നും എല്ലാവരും കളിച്ച് ചിരിച്ച് ഇരിക്കുന്ന സമയത്ത് താന്‍ മാത്രം സീരിയസായി ഇരുന്നുവെന്നും താരം പറഞ്ഞു.

എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ആമിര്‍ ഖാന്‍ തന്റെ പിന്നിലുണ്ടായിരുന്നുവെന്ന കാര്യം അറിഞ്ഞതെന്നും താന്‍ ആ സമയത്ത് ശ്രദ്ധിക്കാതെയിരുന്നുവെന്ന് മനസിലായെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ വിശേഷത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സലാം വെങ്കിയില്‍ അഭിനയിച്ചത് മറക്കാനാകാത്ത എക്‌സ്പീരിയന്‍സായിരുന്നു. കജോളുമായിട്ട് സ്‌ക്രീന് ഷെയര്‍ ചെയ്യാന്‍ ആ സിനിമയിലൂടെ സാധിച്ചു. പക്ഷേ, ആ സിനിമയുടെ ഷൂട്ടിനിടെ മറക്കാന്‍ പറ്റാത്ത ഒരു സംഭവമുണ്ടായി. സിനിമയിലെ ഏറ്റവും ഇംപോര്‍ട്ടന്റായിട്ടുള്ള ഒരു സീന്‍ എടുക്കാന്‍ പോവുകയായിരുന്നു. ഒരു ക്യാരക്ടറിന്റെ മരണം അറിയിക്കുന്ന സീനായിരുന്നു എടുക്കാന്‍ പോയത്.

മൊത്തം സീരിയസായിട്ടുള്ള സീന്‍ ആയതുകൊണ്ട് ഞാന്‍ നേരത്തെ തന്നെ അതിന് റെഡിയായി നിന്നു. എന്റെ ചുറ്റിലും ഇരുന്ന് ആള്‍ക്കാര്‍ കളിയും ചിരിയും ആയിരുന്നു. ഞാന്‍ അതൊന്നും ശ്രദ്ധിക്കാതെയിരുന്നു. അന്നത്തെ ഷൂട്ട് കഴിഞ്ഞപ്പോഴാണ് ആ സമയത്ത് ആമിര്‍ ഖാന്‍ വന്നിരുന്നുവെന്ന് എല്ലാവരും പറഞ്ഞത്. പുള്ളി എന്റെ പിന്നില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു,’ മാല പര്‍വതി പറഞ്ഞു.

Content Highlight: Maala Parvathi about shooting experience with Aamir Khan in Salaam Venky

We use cookies to give you the best possible experience. Learn more