| Monday, 23rd July 2018, 9:02 pm

മോഹന്‍ലാലിനോട് എന്തിനാണ് അയിത്തം; ചലച്ചിത്ര പുരസ്‌ക്കാര വിതരണ വിവാദത്തില്‍ പ്രതികരണവുമായി എം.എ നിഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകനും പുരസ്‌ക്കാര ജേതാവുമായ എം.എ നിഷാദ്. മോഹന്‍ലാലിനോട് എന്തിനാണ് അയിത്തമെന്നും മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചതില്‍ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ലെന്നും നിഷാദ് പറഞ്ഞു.

മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം…മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ആയത് ഇന്നലെയാണ് ,അതാണ് വിഷയമെങ്കില്‍.അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍  ഇടവേള ബാബുവിനെ അല്ലല്ലോ ക്ഷണിച്ചത്. അങ്ങനെയാണെങ്കില്‍ അതൊരു വിഷയമാക്കാം എന്നും നിഷാദ് പറഞ്ഞു.


Also Read മോദി ഭക്തരെ ഭ്രാന്തുപിടിപ്പിടിപ്പിക്കുകയാണ് ധ്രുവ് രതിയെന്ന ഈ 23കാരന്റെ ഒറ്റയാള്‍ പോരാട്ടം

മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുകയോ,ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അക്കൂട്ടരോട് സഹതാപം മാത്രമാണെന്നും നിഷാദ് പറഞ്ഞു.

മോഹന്‍ലാലിനെ ഇത് വരെ ചടങ്ങിന്റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്.എന്തായാലും,ഒരു പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഞാന്‍ അത് ഏറ്റു വാങ്ങും.ഇതെന്റെ നിലപാടാണെന്നും നിഷാദ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാലിനോട് എന്തിന് അയിത്തം ?
ഈ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാര വിതരണത്തോടനുബന്ധിച്ച്,പുതിയ ഒരു വിവാദത്തിന് ഭൂമി മലയാളം സാക്ഷിയാകുന്നു..മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് മുഖ്യാഥിതിയായി സര്‍ക്കാര്‍ ക്ഷണിച്ചൂ എന്നതാണ് പുതിയ വിവാദം…സത്യം പറയാമല്ലോ,അതിലെ തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല..

മോഹന്‍ലാല്‍,ഒരു കുറ്റവാളിയോ,തീവ്രവാദിയോ അല്ല..പിന്നെന്തിന് അയിത്തം…മോഹന്‍ലാല്‍,അമ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ആയത് ഇന്നലെയാണ് (അതാണ് വിഷയമെന്കില്‍..അമ്മ ജനറല്‍ സെക്രട്ടറി ശ്രീമാന്‍ ഇടവേള ബാബു വിനെ അല്ലല്ലോ ക്ഷണിച്ചത്..അങ്ങനെയാണെങ്കില്‍ അതൊരു വിഷയമാക്കാം)…മലയാളിയുടെ മനസ്സില്‍ നടനകലയിലൂടെ ചിരപ്രതിഷ്ഠ നേടിയ നടനാണ് അദ്ദേഹം..സര്‍ക്കാറിന്റെ പരിപാടിയില്‍ മോഹന്‍ലാലിനെ ക്ഷണിച്ചാല്‍ ആരുടെ ധാര്‍മ്മികതയാണ് ചോര്‍ന്ന് പോകുന്നത്..അത് കൊണ്ട് ആരുടെ പ്രാധാന്യമാണ് കുറയുന്നത്..പുരസ്‌കാര ജേതാക്കളുടേതോ ? കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍…പുരസ്‌കാരം അടച്ചിട്ട മുറിയിലേക്ക് മാറ്റണമെന്നാണോ വാദം ?…


Also read സംസ്ഥാന പുരസ്‌കാര ചടങ്ങില്‍ നിന്ന് മോഹലാലിനെ ഒഴിവാക്കണം; മുഖ്യമന്ത്രിയ്ക്ക് നിവേദനവുമായി 107 ചലച്ചിത്ര പ്രവര്‍ത്തകര്‍


ഇതൊരംതരം വരട്ട് വാദമാണ്..മോഹന്‍ലാലിന്റെ പ്രസ്താവനയില്‍ അപാകതകളുണ്ടായിട്ടുണ്ടെങ്കില്‍, അത് പരിശോധിക്കുകയോ,ആശയപരമായി ചര്‍ച്ചചെയ്യുകയോ ചെയ്യുന്നതിന് പകരം,ലാല്‍ എന്ന നടനെ പൊതു സമൂഹത്തില്‍ നിന്നങ്ങ് തുടച്ച് നീക്കാം എന്നാരെങ്കിലും കരുതുന്നുണ്ടെങ്കിലും അക്കൂട്ടരോട് സഹതാപം മാത്രം…മോഹന്‍ലാലിനെ ഇത് വരെ ചടങ്ങിന്റെ കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്..അങ്ങനെ ഒരു ആലോചന വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്…തീരുമാനമാകാത്ത കാര്യത്തിനാണ് ഈ പടപ്പുറപ്പാട്…
എന്തായാലും,ഒരം പുരസ്‌കാര ജേതാവ് എന്ന നിലക്ക് ഞാന്‍ അത് ഏറ്റു വാങ്ങും..ഇതെന്റെ നിലപാടാണ്..എന്റെ ശരിയും…
NB..രാഷ്ട്രീയ പരമായ വിയോജിപ്പുകള്‍ എന്റെ അഭിപ്രായങ്ങളെ സ്വാധീനിക്കാറില്ല

We use cookies to give you the best possible experience. Learn more