'യു.എ.പി.എ കരിനിയമം'; കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണം; കോഴിക്കോട്ടെ സംഭവത്തില്‍ പ്രതികരിച്ച് എം.എ ബേബി
UAPA
'യു.എ.പി.എ കരിനിയമം'; കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണം; കോഴിക്കോട്ടെ സംഭവത്തില്‍ പ്രതികരിച്ച് എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 6:05 pm

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ടു യുവാക്കള്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിനെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യു.എ.പി.എ പ്രകാരം കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്ന് എം.എ ബേബി ഫേസ്ബുക്ക് പോസ്റ്റ് വഴി ആവശ്യപ്പെട്ടു.

യു.എ.പി.എ കരിനിയമമാണെന്നും എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു ബോധ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടെടുക്കുമെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ചാണ് സി.പി.ഐ.എം അംഗങ്ങളും കോഴിക്കോട് സ്വദേശികളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേ പൊലീസ് നടപടി ഭരണകൂട ഭീകരതയാണെന്ന് ആരോപിച്ച് അലന്‍ ഷുഹൈബ് രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കെതിരെ ഒരു തെളിവുമില്ലെന്ന് ഇരുവരും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

എം.എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട്ട് രണ്ടു വിദ്യാര്‍ഥിള്‍ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണം. യു.എ.പി.എ ഒരു കരിനിയമമാണ് എന്നതില്‍ സി.പി.ഐ.എമ്മിനോ കേരളാ സര്‍ക്കാരിനോ ഒരു സംശയവുമില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു ബോധ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് എടുക്കും എന്നു കേരളത്തിലെ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്.