| Friday, 7th August 2020, 6:56 pm

സി.പി.ഐ.എം നേതാവ് എം.എ ബേബിക്ക് കൊവിഡ്; ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം പി.ബി അംഗം എം.എ ബേബിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ബെറ്റിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

മറ്റൊരു പി.ബി അംഗം മുഹമ്മദ് സലീം മീനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി മുഹമ്മദ് സലീമിന് കടുത്ത പനിയും ശ്വാസ തടസവുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ശ്യാമള്‍ ചക്രബര്‍ത്തി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.

1982 മുതല്‍ 1996 വരെ പശ്ചിമബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജൂലൈ 30 നാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . അദ്ദേഹത്തെ ദല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more