ഇടതുപക്ഷവും ന്യൂനപക്ഷമായി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ജനാധിപത്യവിരുദ്ധത ഉണ്ടെന്നും എം.എ ബേബി
Kerala News
ഇടതുപക്ഷവും ന്യൂനപക്ഷമായി; കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ജനാധിപത്യവിരുദ്ധത ഉണ്ടെന്നും എം.എ ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2019, 11:28 am

തൃശൂര്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലും ജനാധിപത്യവിരുദ്ധത ഉണ്ടെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. തൃശ്ശൂരില്‍ ഇ.എം.എസ് സ്മൃതിയുടെ സമാപന സമ്മേളനത്തില്‍ ജനാധിപത്യവും ന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ അരക്കഴഞ്ച് പോലും ജനാധിപത്യവിരുദ്ധത ഇല്ലെന്ന് പറയാനാവില്ലെന്നും മുമ്പ് പാര്‍ട്ടിയില്‍ പല ഘടകങ്ങളിലും സെക്രട്ടറിയായി ഒരാള്‍ വന്നാല്‍ പിന്നെ അയാള്‍ എപ്പോഴാണ് തിരിച്ചിറങ്ങുക എന്ന കാര്യത്തില്‍ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ജനാധിപത്യം കുറയും എന്ന കാരണത്താല്‍ ആണ് സെക്രട്ടറിയുടെ കാര്യത്തില്‍ ഞങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയെന്നും ജനാധിപത്യ സമൂഹത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നാം നമ്മിലേക്ക് നോക്കണം എന്ന് പറയാന്‍ വേണ്ടിയാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷവും ന്യൂനപക്ഷമായി മാറിയെന്നും ഒരു സമൂഹത്തില്‍ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ എത്രത്തോളം സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതിനെ ആശ്രയിച്ചാണ് ആ സമൂഹത്തില്‍ എത്രമാത്രം ജനാധിപത്യം നിലനില്‍ക്കുന്നുണ്ട് എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

DoolNews Video